Latest News

ഏഷ്യന്‍ കപ്പ്: ചരിത്ര വിജയത്തിന്റെ കരുത്തില്‍ ഇന്ത്യ ഇന്ന് യുഎഇയ്ക്ക് എതിരെ

താരങ്ങളുടെ ഫോമും ഒത്തിണക്കവുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്

അബുദാബി: തായ്‌ലൻഡിനെ 4-1 ന് തകര്‍ത്തതിന്റെ ആവേശത്തില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടും. ആതിഥേയരായ യുഎഇയ്ക്കാണ് മുന്‍ തൂക്കമെങ്കിലും ആദ്യ മത്സരങ്ങളിലെ രണ്ട് ടീമുകളുടേയും പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആദ്യ മത്സരത്തില്‍ യുഎഇ ബഹ്റൈനോട് സമനില വഴങ്ങിയിരുന്നു.

നായകന്‍ സുനില്‍ ഛേത്രി, പ്ലേമേക്കറായി കളിക്കുന്ന ആഷിഖ് കുരുണിയന്‍, ജെജെ തുടങ്ങിയ താരങ്ങളുടെ ഫോമും ഒത്തിണക്കവുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. അനിരുദ്ധ് ഥാപ്പയും ഉദാന്ത സിങ്ങും പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്.

അലി മബ്ഖൗട്ട്, ഖലീല്‍ എന്നീ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരുടെ കരുത്തിലിറങ്ങുന്ന യുഎഇയെ പൂട്ടുക അനസും ജിങ്കനും നയിക്കുന്ന ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് നല്ല വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്. രാത്രി 9.30 ന് ആണ് കളി നടക്കുക.

ആദ്യ മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഇന്ത്യ 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ വിജയം സ്വന്തമാക്കിയത്. അനിരുദ്ധ് ഥാപ്പയും ജെജെയും കൂടെ സ്‌കോര്‍ ചെയ്തതോടെ ഇന്ത്യയുടെ ലീഡ് ഉയര്‍ന്നു. ചരിത്രം കുറിച്ച വിജയത്തിന്റെ ആവേശത്തിലുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ വലിയ ചലനം സൃഷ്ടിക്കും എന്നുറപ്പാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Afc asian cup 2019 after thailand high stiff challenge for india against uae

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com