scorecardresearch

'അമ്മയും അച്ഛനും കരയുകയായിരുന്നു; സച്ചിന്‍, കോഹ്ലി, രോഹിത് എന്നിവരുടെ വാക്കുകള്‍ മുന്നോട്ട് നയിക്കും'

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് തിലക് വര്‍മ തിരഞ്ഞെടുക്കപ്പെട്ടത്

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് തിലക് വര്‍മ തിരഞ്ഞെടുക്കപ്പെട്ടത്

author-image
Sports Desk
New Update
Tilak Verma | Indian Team | IND vs WI

Photo: Facebook/ Mumbai Indians

ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരെ സൗത്ത് സോണിനായി ബാറ്റ് ചെയ്യാനിറങ്ങിയ പതിവിലും ആവേശത്തിലായിരുന്നു. ബുധനാഴ്ച കളി അവസാനിക്കുമ്പോള്‍ സൗത്ത് സോണ്‍ 63-4 എന്ന നിലയിലായിരുന്നു, തിലക് വര്‍മ 12 റണ്‍സുമായി പുറത്താകാതെയും നിന്നും. എന്നാല്‍ അന്ന് രാത്രി തിലകിന് ഉറക്കം ലഭിച്ചിരുന്നില്ല, കാരണം മറ്റൊന്നുമല്ല വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള ടിക്കറ്റ് തിലകിന് ലഭിച്ചിരുന്നു.

Advertisment

ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത വിവരം ബാല്യകാല സുഹൃത്താണ് തിലകിനെ വിളിച്ചറിയിച്ചത്. ആദ്യം തിലക് ചെയ്തത് തന്റെ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് വിവരമറിയിച്ചു. "അമ്മയും അച്ഛനും കരയുകയായിരുന്നു. വളരെ വൈകാരികമായിരുന്നു ആ മുഹൂര്‍ത്തം. എന്റെ പരിശീലകനായ സലാം ബയാഷില്‍ നിന്നും സമാന പ്രതികരണമാണുണ്ടായത്," തിലക് വര്‍മ വ്യക്തമാക്കി.

വ്യാഴാഴ്ച ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വളരെ വ്യത്യസ്തമായ ആത്മവിശ്വാസമാണ് ഉണ്ടായിരുന്നതെന്നും തിലക് പറഞ്ഞു. നോര്‍ത്ത് സോണിന്റെ ബാല്‍തേജ് സിങ്, വൈഭവ് അറോറ എന്നിവരുടെ മികവുറ്റ ബോളിങ്ങിന് മുന്നില്‍ പതറാതെ നില്‍ക്കുന്ന തിലകിനെയായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്.

ചിന്നസ്വാമിയിലായിരുന്നു കഴിഞ്ഞ ഐപിഎല്‍ സീസണിലെ തിലകിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് പിറന്നത്. 48-4 എന്ന നിലയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു തിലക് ക്രീസിലെത്തിയത്. 46 പന്തില്‍ 84 റണ്‍സുമായി മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാന്‍ ഇടം കയ്യന്‍ ബാറ്റര്‍ക്ക് കഴിഞ്ഞിരുന്നു.

Advertisment

"ആ ഇന്നിങ്സിന് ശേഷം എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്നും തിലക് പ്രതികരിച്ചു. ഞാന്‍ എന്റെ ശൈലിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എനിക്ക് ഇനി വരാനുള്ള മത്സരങ്ങളെക്കുറിച്ചാണ് കൂടുതലും ആലോചിച്ചിരുന്നത്. അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു തീരുമാനം, ടീമിലേക്ക് തിരഞ്ഞെടുത്തതില്‍ ഞാന്‍ സന്തോഷവാനാണ്," തിലക് കൂട്ടിച്ചേര്‍ത്തു.

"ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നത് വലിയ കാര്യമാണ്. എന്റെ ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു ബാല്യകാല സുഹൃത്തുക്കള്‍, മാതാപിതാക്കള്‍, പരിശീലകര്‍ എന്നിവരെ ഞാന്‍ വിളിച്ചു. ഉറക്കത്തില്‍ പോലും എന്റെ മനസില്‍ ഇത് തന്നെയായിരുന്നു. സൗത്ത് സോണിനെതിരായ മത്സരം പ്രധാനപ്പെട്ടതായിരുന്നതിനാല്‍ അതിന് മുന്‍ഗണന നല്‍കി," തിലക് പറഞ്ഞു.

"കളിയുടെ ഏത് സാഹചര്യത്തിലും ഞാന്‍ എന്റെ കഴിവില്‍ വിശ്വസിക്കും. കാരണം മുംബൈക്കായി എപ്പോഴും ആ ജോലി നിര്‍വഹിച്ചിരുന്ന പ്രധാന പൊള്ളാര്‍ഡായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞിരുന്നു ഒരു സമയം ഒരു പന്തില്‍ മാത്രം ഫോക്കസ് ചെയ്യണം, ഷോട്ടുകള്‍ കളിക്കാനുള്ള അവസരം ഒരുങ്ങുമെന്നും," തിലക് വ്യക്തമാക്കി.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ നല്‍കിയ ഉപദേശങ്ങളെക്കുറിച്ചും തിലക് പറഞ്ഞു.

"മത്സരത്തിന്റെ തലേ ദിവസം എപ്പോഴും എങ്ങനെയൊക്കെ ബാറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് അവര്‍ എന്നോട് നിരന്തരം പറയുമായിരുന്നു. ഒരു ലോകകപ്പിലാണെങ്കില്‍ 50 റണ്‍സിന് അഞ്ച് വിക്കറ്റ് പോയാലും എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഭാവനയില്‍ കാണാന്‍ അത് എന്നെ സഹായിച്ചു. അത്തരമൊരു മാനസികാവസ്ഥയിലൂടെയാണ് എന്റെ ശൈലി മുന്നോട്ട് പോകുന്നത്," തിലക് പറഞ്ഞു.

Indian Cricket Team Mumbai Indians

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: