റണ്‍മലയ്ക്ക് മുമ്പില്‍ കിതച്ച് ഓസ്ട്രേലിയ; ജയിക്കാന്‍ ഇനിയും 337 റണ്‍സ് കൂടി

റിഷബ് പന്ത് പുറത്തായതോടെ കോഹ്ലി ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു

മെ​ൽ​ബ​ൺ: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ എ​ട്ടി​ന് 106 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു. റിഷബ് പന്ത് പുറത്തായതോടെ കോഹ്ലി ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ സഹായത്തോടെ പന്തും മായങ്ക് അഗര്‍വാലും പറ്റുന്നത്ര റണ്‍സ് നേടാനുളള ശ്രമത്തിലായിരുന്നു. എന്നാല്‍ പാറ്റ് കുമ്മിന്‍സ് വെറും 27 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയതോടെ ഇന്ത്യ പതറി. എന്നാല്‍ ആദ്യ ഇന്നിങ്സിന്റെ ലീഡ് ഇന്ത്യയ്ക്ക് തുണയായി.

ആ​തി​ഥേ​യ​രാ​യ ഓ​സീ​സി​ന് മു​ന്നി​ൽ 399 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ രണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 62 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ.

സ്കോ​ർ: ഇ​ന്ത്യ 443-7, 106-8. ഓ​സ്ട്രേ​ലി​യ 151-10, 28-1. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 54 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം ദി​നം ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. സ്കോ​ർ 83ൽ ​നി​ൽ​ക്കു​മ്പോ​ൾ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(42 റ​ണ്‍​സ്) പു​റ​ത്താ​യി. തൊ​ട്ടു​പി​ന്നാ​ലെ ജ​ഡേ​ജ​യും(​അ​ഞ്ച്) ഋ​ഷ​ഭ് പ​ന്തും(33) പു​റ​ത്താ​യ​തോ​ടെ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്ത​താ​യി കോ​ഹ്‌​ലി അ​റിയി​ച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Advertising india vs australia 3rd test day 4 india in the drivers seat at lunch

Next Story
പത്ത് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ഇന്നിങ്‌സുമായി ലാഥം; അത്ഭുതം കാത്ത് ലങ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com