ലോകകപ്പ് മുന്നില്‍ കണ്ട് രണ്ടാം ഏകദിനത്തിന് ഇന്ത്യ; തിരിച്ചുവരാന്‍ കംഗാരുക്കളും

ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത

നാഗ്പൂര്‍: ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിലെ ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയത്തോടെ പരമ്പരയിലേക്ക് തിരികെ വരാനായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പോരാട്ടം ശക്തമാകുമെന്നുറപ്പ്. നാഗ്പൂരില്‍ ഉച്ചയ്ക്ക് ഒന്നരക്കാണ് രണ്ടാം ഏകദിനം.

ഹൈദരാബാദില്‍ കളി നേടിയത് ബൗളര്‍മാരാണ് ഇന്ത്യക്ക് വിജയം നേടി കൊടുത്തതെന്ന് വിരാട് തന്നെ പറഞ്ഞിരുന്നത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. പത്ത് ഓവറില്‍ 33 റണ്‍സ് മാത്രമാണ് ജഡേജ വിട്ടു കൊടുത്തത്. മധ്യ ഓവറുകളില്‍ റണ്‍ ഒഴുകാതെ നോക്കിയതു കൊണ്ട് തന്നെയാണ് 236-7 എന്ന നിലയില്‍ ഓസീസിനെ ഒതുക്കാന്‍ ഇന്ത്യക്കായത്.

നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയും നടക്കാനിരിക്കുന്ന ടി20 പരമ്പരയും ലോകകപ്പിനുള്ള തയ്യാറെടുപ്പാണെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യത അതിനാല്‍ നിലനില്‍ക്കുന്നുണ്ട്.

യാദവിനെ പുറത്തിരുത്തി പകരം ചാഹലിനെ കളിപ്പിച്ചേക്കും. വിജയ് ശങ്കറിനും അവസരം നല്‍കിയേക്കും. അതേസമയം, കഴിഞ്ഞ കളിയിലെ താരമായ കേദാര്‍ ജാദവിനെ ഇന്നും കളിപ്പിക്കാനാണ് സാധ്യത. കെഎല്‍ രാഹുലിനെ ഓപ്പണിങില്‍ വീണ്ടുമെത്തിച്ചാലും അത്ഭുതപ്പെടാനില്ല.

ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഫോമില്ലായ്മയാണ് പ്രധാന വെല്ലുവിളി. അതേസമയം, ഉസ്മാന്‍ ഖ്വാജ ഫോമിലെത്തിയത് ഓസീസിന് പ്രതീക്ഷയാണ്. ഖ്വാജ ഹൈദരാബാദില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ലോകകപ്പ് ആകുമ്പോഴേക്കും ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തുമ്പോള്‍ ഫിഞ്ചും ടീമിലുണ്ടെങ്കില്‍ ഖ്വാജക്ക് ചിലപ്പോള്‍ പുറത്തിരിക്കേണ്ടി വരും. അതുകൊണ്ട് ഇന്ന് ഖ്വാജയ്ക്ക് നിര്‍ണായകമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Advertising india vs australia 2nd odi

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com