വാഷിങ്ടണ്‍: 17ാം വയസില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടി ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ നീന്തല്‍ താരം മിസി ഫ്രാങ്ക്ളിന് വിരമിച്ചു. നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന്റെ പിന്‍ഗാമിയെന്ന് ലോകം വാഴ്ത്തിയ മിസി തന്റെ 23ാം വയസിലാണ് നീന്തല്‍ കുളത്തോട് വിട പറയുന്നത്.
നിരന്തരമുണ്ടാകുന്ന പരുക്കുകളാണ് അപ്രതീക്ഷിത തീരുമാനത്തിലേക്ക് താരത്തെ നയിച്ചത്. പരുക്കുകളും ശസ്ത്രക്രിയകളും ശരീരത്തിന് നല്‍കിയത് വേദനകള്‍ മാത്രമാണെന്നും ഇനി കുടുംബത്തോടൊപ്പം, വേദനകളില്ലാതെ കഴിയുകയാണ് തന്റെ ആഗ്രഹമെന്നും മിസി വിരമിക്കലിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.
ലണ്ടല്‍ ഒളിമ്പിക്സിലായിരുന്നു മിസി സ്വര്‍ണം നേടി കൊണ്ട് താരമായത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ നാല് സ്വര്‍ണം നേടിയ മിസി പിന്നീട് ലോക അക്വാട്ടിസ് ചാമ്പ്യന്‍ഷിപ്പിലും തിളങ്ങി. ആറ് സ്വര്‍ണ മെഡലാണ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. എന്നാല്‍ പിന്നാലെ വന്ന പരുക്കുകള്‍ വിനയായി. 2016 ലെ ഒളിമ്പിക്സില്‍ റിലേയില്‍ മാത്രമാണ് മെഡല്‍ നേടാനായത്.