/indian-express-malayalam/media/media_files/2025/03/06/C1hLMK2jbdOyrg4wnR7q.jpg)
അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ്: (അഡ്രിയാൻ ലൂണ, ഇൻസ്റ്റഗ്രാം)
Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ് വിട്ടു. 2025-26 സീസൺ വിദേശ ക്ലബിന് വേണ്ടി ലൂണ കളിക്കും. ലോൺ ആയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറലായ ലൂണ വിദേശ ക്ലബിലേക്ക് ചേക്കേറുന്നത്. ഐഎസ്എൽ തുടങ്ങുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതാണ് ലൂണയെ ക്ലബ് വിടുന്നതിലേക്ക് എത്തിച്ചത്.
അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ഒരുമിച്ചാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏത് വിദേശ ക്ലബിലേക്കാണ് ലൂണ കളിക്കാൻ പോകുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
Also Read: Roberto Carlos Health: ഹൃദയാഘാതം ഉണ്ടായിട്ടില്ല; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശ്വാസത്തിൽ ആരാധകർ
2021ൽ ആണ് ലൂണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. 71 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയ താരമായി മാറി. 15 ഗോളുകളാണ് ലൂണയിൽ നിന്ന് വന്നത്. നാല് ഐഎസ്എൽ സീസണുകളിൽ നിന്ന് വന്ന ലൂണയുടെ ഗോൾ അസിസ്റ്റ് 23.
View this post on InstagramA post shared by Kerala Blasters FC (@keralablasters)
Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം
മെൽബൺ സിറ്റിയിൽ നിന്നാണ് ലൂണ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഏഴ് കോടി രൂപയുടെ ട്രാൻസ്ഫർ ആയിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ വന്നത്. ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ ഐഎസ്എൽ ആരംഭിക്കുന്നത് സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായി. ഫെബ്രുവരി ആദ്യ വാരത്തോടെ ഐഎസ്എൽ ആരംഭിക്കാനാവും എന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സൂചന നൽകിയിരുന്നത്.
Also Read: 450 കോടിയുടെ ട്രാൻസ്ഫർ വെറുതെയായില്ല; റയാന്റെ ഗോൾ ബലത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി
എന്നാൽ ഐഎസ്എല്ലിന് സ്പോൺസർമാരെ കിട്ടാത്തത് ആണ് പ്രധാന വെല്ലുവിളിയാവുന്നത്. ഐഎസ്എൽ ആരംഭിച്ചാൽ ടൂർണമെന്റിന് ആവശ്യമായ ഫണ്ട് മുഴുവൻ എഐഎഫ്എഫിന് വഹിക്കാനാവുമോ എന്ന് ഐഎസ്എൽ ക്ലബുകൾ ഫെഡറേഷനോട് ചോദിച്ചിരുന്നു.
Read More: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us