scorecardresearch

ബുംറയും പാണ്ഡ്യയും ഉള്‍പ്പെടുന്ന പേസ് നിര പരുക്കിന് പിടിയിലാകാന്‍ കാരണം? കപില്‍ ദേവ് പറയുന്നു

ഈ വര്‍ഷത്തെ 50 ഓവര്‍ ലോകകപ്പ് നേടാനുള്ള ടീം ഇന്ത്യക്കുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

ഈ വര്‍ഷത്തെ 50 ഓവര്‍ ലോകകപ്പ് നേടാനുള്ള ടീം ഇന്ത്യക്കുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

author-image
Sports Desk
New Update
kapil-dev,mental-health,indian cricket

ഇടവേളകളില്ലാതെ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നത് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാണെന്നും പരുക്കിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ ദേവ്. ''ഈ സീസണ്‍ 10 മാസത്തിലധികം നീണ്ടുനില്‍ക്കുന്നു. നിങ്ങള്‍ കൂടുതല്‍ കളിക്കും തോറും കൂടുതല്‍ പരുക്കുകള്‍ സംഭവിക്കും. ക്രിക്കറ്റ് ഒരു ലളിതമായ കളിയല്ല. നിങ്ങള്‍ മികച്ച അത്‌ലറ്റിക് ആയിരിക്കണം, എല്ലാ പേശികളും ഉപയോഗിക്കുക, വ്യത്യസ്ത ഗ്രൗണ്ട് അവസ്ഥകളില്‍ വ്യത്യസ്ത രീതികളില്‍ തന്നെ കളിക്കണം. എല്ലാത്തിനോടും പൊരുത്തപ്പെടുന്നത് അത്ര എളുപ്പമല്ല,'' കപില്‍ ദേവ് ഗള്‍ഫ് ന്യൂസിനോട്് പറഞ്ഞു,

Advertisment

ജസ്പ്രീത് ബുംറയും അടുത്തിടെ സുഖം പ്രാപിച്ച ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെടെയുള്ള നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു കപില്‍ ദേവ്. ''നിങ്ങള്‍ എത്രയധികം നെറ്റ്‌സില്‍ പന്തെറിയുന്നുവോ അത്രയധികം നിങ്ങളുടെ പേശികള്‍ വികസിക്കാന്‍ തുടങ്ങും. ഞാന്‍ പറയുന്നത്, പേസര്‍മാര്‍ക്ക് 30 പന്തുകള്‍ മാത്രമേ എറിയാന്‍ അനുവാദമുള്ളൂ എന്നാണ്. അതൊരു കാരണമാണ്. പ്രൊഫഷണല്‍ തലത്തില്‍ കളിക്കാന്‍ അവര്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ശരീരത്തെ ബാധിക്കുന്നു. അവര്‍ മറ്റെന്ത് സംഭവിച്ചാലും കൂടുതല്‍ പന്തെറിയണം, ''അദ്ദേഹം പറഞ്ഞു.

ബുംറയ്ക്കും പാണ്ഡ്യയ്ക്കും പുറമെ ദീപക് ചാഹര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് സെന്‍ എന്നിവരും പരുക്കുമൂലം പുറത്തായിരുന്നു. രണ്ട് തവണ ഷമിക്ക് പരിക്കേറ്റിട്ടുണ്ട്. ഒരിക്കല്‍ ഏഷ്യാ കപ്പിന് മുമ്പും പിന്നീട് ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്കിടെയും. ഈ വര്‍ഷത്തെ 50 ഓവര്‍ ലോകകപ്പ് നേടാനുള്ള ടീം ഇന്ത്യക്കുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു. ''അതെ, ഞങ്ങള്‍ക്ക് ഒരു ടീമുണ്ട്, പക്ഷേ ലോകകപ്പ് നേടാനുള്ള കഴിവുള്ള മറ്റ് ടീമുകളും ഉണ്ട്. ട്രോഫി നേടുന്നതിന്, നിങ്ങള്‍ക്ക് ഒരു ഭാഗ്യം, ശരിയായ സംയോജനം എന്നിവ ആവശ്യമാണ്, പ്രധാന കളിക്കാര്‍ ഫിറ്റ്‌നസ് ആയി തുടരണം, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവര്‍ ഇത്രയധികം ക്രിക്കറ്റ് മത്സരങ്ങള്‍, പരിക്കുകള്‍ സംഭവിക്കും.കപില്‍ ദേവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: