ഏത് ടീമിന്റെയും ബോളർമാർ പേടിക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. കളിക്കളത്തിൽ ഏത് ശെെലിയിലും ബാറ്റ് വീശാൻ കഴിവുള്ള താരമാണ് കോഹ്‌ലി. അതുകൊണ്ട് തന്നെയാണ് ഒന്നാം നമ്പർ ബോളർമാർ അടക്കം കോഹ്‌ലിയുടെ വിക്കറ്റിനായി തന്ത്രങ്ങൾ മെനയുന്നത്. എന്നാൽ, കോഹ്ലിയുടെ വിക്കറ്റുകൾ സ്വന്തമാക്കുന്നതിൽ അഗ്രഗണ്യനാണ് ഓസ്‌ട്രേലിയൻ സ്‌പിന്നർ ആദം സാംപ. കാണുമ്പോൾ വളരെ സൗമ്യനാണെന്ന് തോന്നുമെങ്കിലും കോഹ്‌ലിയോട് അത്ര സൗമ്യതയൊന്നും സാംപ കാണിക്കാറില്ല. മാത്രമല്ല, കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ ഏത് അറ്റംവരെയും പോകാൻ സാംപ തയ്യാറാണ്.

ഓസ്‌ട്രേലിയക്കെതിരെ രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കോഹ്‌ലിയെ പുറത്താക്കിയത് സാംപയാണ്. മിച്ചൽ സ്റ്റാർക്കിന്റെ ഉഗ്രൻ ക്യാച്ചിലൂടെയാണ് രാജ്‌കോട്ടിൽ കോഹ്‌ലി പുറത്താകുന്നത്. മുംബെെയിൽ നടന്ന ആദ്യ ഏകദിനത്തിലും കോഹ്‌ലിയെ പുറത്താക്കിയതാ സാംപ തന്നെ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇത് ഏഴാം തവണയാണ് സാംപ കോഹ്‌ലിയെ പുറത്താക്കുന്നത്. അഞ്ച് തവണ ഏകദിനത്തിൽ പുറത്താക്കിയപ്പോൾ രണ്ടു തവണ ടി20 യിൽ പുറത്താക്കി.

Read Also: India vs Australia 2nd ODI Live Score: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ, സെഞ്ചുറിക്കരികെ വീണ് ധവാൻ

തനിക്ക് കോഹ്‌ലിയുടെ വിക്കറ്റിനോട് പ്രത്യേക താൽപര്യമുണ്ടെന്ന് മുംബെെയിലെ ഏകദിനത്തിനു ശേഷം സാംപ പറയുകയും ചെയ്‌തിരുന്നു. ലിമിറ്റഡ് ഓവറിൽ കോഹ്‌ലിയെ ഇത്ര തവണ പുറത്താക്കിയതിന്റെ റെക്കോർഡ് സാംപ ഇതോടെ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് സ്‌പിന്നർ രവി രാംപോളാണ് തൊട്ടുപിന്നിൽ. ആറ് തവണയാണ് രാംപോൾ കോഹ്ലിയെ പുറത്താക്കിയിട്ടുള്ളത്.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ ലെഗ് സ്‌പിന്നർമാരെ നേരിടാൻ കോഹ്‌ലി ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയ സാംപ ഇന്ത്യൻ നായകനെ വീഴ്‌ത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ്. എതിർവശത്ത് ഈ തലവേദന എങ്ങനെയെങ്കിലും മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യയുടെ റൺമെഷീൻ.

Read Also: ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?

കോഹ്‌ലിക്കെതിരെ പന്ത് എറിയുമ്പോൾ കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് സാംപ പറയുന്നത്. പ്രതിരോധ മനോഭാവത്തിലല്ല കോഹ്‌ലിയെ നേരിടേണ്ടതെന്നും സാംപ വ്യക്തമാക്കി. കോഹ്‌ലി സാംപയ്‌ക്ക് വേണ്ടത്ര ബഹുമാനം നൽകുന്നില്ല എന്നാണ് ഓസീസ് ഇതിഹാസം സ്റ്റീവ് വോ മുംബെെയിലെ ഏകദിനത്തിനു ശേഷം പറഞ്ഞത്. സാംപയ്‌ക്ക് പുല്ലുവിലയാണ് കോഹ്‌ലി നൽകുന്നത്. സാംപയോടുള്ള കോഹ്‌ലിയുടെ സമീപനം ശരിയല്ല. അതുകൊണ്ട് തന്നെ കോഹ്‌ലി വലിയ വില നൽകേണ്ടി വരുന്നുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook