സിഡ്നിയിലെ തകർപ്പൻ വിജയത്തിലൂടെ ടി20 പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് ഒപ്പം എത്തി. ഇനി കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര. നാട്ടിൽ വിൻഡീസിനെതിരെ രണ്ട് മത്സരങ്ങളും ആധികാരിമായി ജയിച്ച ഇന്ത്യക്ക് പക്ഷെ ഓസ്ട്രേലിയയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. കണക്കുകളും സൂചിപ്പിക്കുന്നത് അത് തന്നെയാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഇതുവരെ ഒരു പരമ്പര നേടാൻ ഇന്ത്യക്ക് സാധിച്ചട്ടില്ല.

കഴിഞ്ഞ തവണ ധോണിക്ക് കീഴിൽ ഓസ്ട്രേലിയയിൽ ഇന്ത്യ 2-0നാണ് ടെസ്റ്റ് പരമ്പര കൈവിട്ടത്. എന്നാൽ കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. കോഹ്‍ലിയുടെ തകർപ്പൻ അടികൾ ഇന്ത്യക്ക് പരമ്പര പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയി. എത്തിയപ്പോൾ കോഹ്‍ലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് അൽപ്പമെങ്കിലും തുണയായത്.

ഇത്തവണയും കോഹ്‍ലിയിൽ തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ. ഈ വാദത്തോട് ചേർന്ന് നൽക്കുകയാണ് മുൻ ഓസ്ട്രേലിയന നായകൻ ആദം ഗിൽക്രിസ്റ്റ്. കോഹ്‍ലി തന്റെ സ്ഥിരം ശൈലിയിൽ ഇക്കുറിയും ബാറ്റ് വീശുമെന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്. എന്നാൽ കോഹ്‍ലി മാത്രം ശ്രമിച്ചാൽ ഇന്ത്യക്ക് പരമ്പര നേട്ടം സാധ്യമാകില്ലെന്നും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർക്കുന്നു.

” ടെസ്റ്റ് പരമ്പരയിലേക്കുള്ള പോകുമ്പോൾ വിരാട് കോഹ്‍ലിയുടെ ഗംഭീരമായ മറ്റൊരു ബാറ്റിങ് പ്രകടനമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങലിൽ ഞാൻ കോഹ്‍ലിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ആ ആത്മവിശ്വാസവും ഞാൻ കണ്ടു, സിഡ്നിയിലെ ബാറ്റിങ്ങും. കോഹ്‍ലി അങ്ങനെ ബാറ്റ് വീശിയില്ലെങ്കിലെ ഞാൻ ആശ്ചര്യപ്പെടുകയുള്ളു,” ഗിൽക്രിസ്റ്റ് പറഞ്ഞു.

എന്നാൽ കോഹ്‍ലിക്ക് പരമ്പര നേടണമെങ്കിൽ അത് മാത്രം പോര. മറ്റ് ബാറ്റ്സ്മാന്മാരും താളം കണ്ടെത്തണം, റൺസ് സ്കോർ ചെയ്യണം. ഒപ്പം ബോളിങ്ങ് നിരയും നന്നായി പന്തെറിഞ്ഞാൽ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാനാകു,” ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook