ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാവുന്നു. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. തന്റെ ട്വിറ്റർ പേജിലൂടെയാണ് വിവാഹിതനാകാൻ പോകുന്ന വിവരം സഹീർ ഖാൻ ആരാധകരോട് പങ്കുവച്ചത്.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ സഹീറോ സാഗരികയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. യുവരാജ് സിങ്ങിന്റെ വിവാഹത്തിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തതോടെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകർ ഉറപ്പിച്ചു. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സാഗരിക തന്നെ ഇരുവരും പ്രണയത്തിലാണെന്ന് സമ്മതിച്ചു.

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ