ന്യൂഡൽഹി: 2020, 2024, 2028 വർഷങ്ങളിലെ ഒളിംപിക്സ് ലക്ഷ്യം വച്ച് 12 പേരെ ദേശീയ നിരീക്ഷരായി ചുമതലപ്പെടുത്തി. അത്‌ലറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൻ, ഗുസ്തി, ഹോക്കി, ഷൂട്ടിങ്, ടെന്നീസ്, ഭാരദ്വഹനം, റെസ്‌ലിങ്, ഫുട്ബോൾ, നീന്തൽ, ടേബിൾ ടെന്നീസ് എന്നീ വിഭാഗങ്ങളിലാണ് ദേശീയ നിരീക്ഷകരെ ഏർപ്പെടുത്തിയിരിക്കുന്നത്.

മലയാളികളായ പി.ടി.ഉഷയും അഞ്ചു ബോബി ജോർജും അത്‌ലറ്റിക്സ് വിഭാഗത്തിലും, ഐ.എം.വിജയൻ ഫുട്ബോളിലും ദേശീയ നിരീക്ഷകരാവും. ആർച്ചറി- ഡോ. സഞ്ജീവ് കുമാർ സിങ്, ബാഡ്മിന്റൻ- അപർണാ പോപ്പാട്ട്, ബോക്സിങ്-മേരി കോം, അഖിൽ കുമാർ, ഹോക്കി- ജാബിർ സിങ്, ഷൂട്ടിങ്- അഭിനവ് ബിന്ദ്ര, ടെന്നീസ്-സോംദേവ് ദേവർമ്മൻ, ഭാരദ്വഹനം-കർണം മല്ലേശ്വരി, റെസ്‌ലിങ്- സുശീൽ കുമാർ, നീന്തൽ-ഖാജൻ സിങ്, ടേബിൾ ടെന്നീസ്- കംലേഷ് മെഹ്ത എന്നിവരാവും മറ്റ് ദേശീയ നിരീക്ഷകർ.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സ്പോർട്സ് ഫെഡറേഷൻ എന്നിവരുമായി സഹകരിച്ചു ദീർഘകാലാടിസ്ഥാനത്തിൽ കായികക്ഷമത വർധിപ്പിക്കുകയും സമഗ്രവികസനവുമാണ് ദേശീയ നിരീക്ഷകരുടെ ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook