ഡർബൻ: ഏകദിനപരമ്പരയിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ എബി ഡിവില്ലിയേഴ്സ് എത്തുന്നു. പരുക്ക്ഭേതമായ ഡിവില്ലിയേഴ്സ് അടുത്ത മത്സരങ്ങളിൽ കളിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പരുക്ക്മൂലം ആദ്യ മൂന്ന് ഏകദിനങ്ങളിലും ഡിവില്ലിയേഴ്സ് കളിച്ചിരുന്നില്ല. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിൽ 3-0 ന് മുന്നിലാണ്.

നേരത്തെ പരുക്ക്മൂലം നായകൻ ഫാഫ് ഡുപ്ലിസിയും ക്വിന്റൺ ഡിക്കോക്കും ഏകദിന പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ഇരുവർക്കും ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയും നഷ്ടമാകും. ഡുപ്ലിക്ക് പകരം യുവതാരം എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

ഡിവില്ലിയേഴ്സ് എത്തുന്നതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് നിര ശക്തിയാർജ്ജിക്കുമെന്നാണ് സൂചന. സ്പിന്നർമാരെ സമർദ്ദമായി നേരിടുന്ന ഡിവില്ലിയേഴ്സ് ചഹലിനിയും കുൽദീപിനെയും മെരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ആദ്യ 3 ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായിരുന്നില്ല. ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുളള ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടീം – ഏയ്ഡൻ മർക്രാം , എബി ഡിവില്ലിയേഴ്സ് , ഹഷീം അംല, ജെപി ഡുമിനി, ഡേവിഡ് മില്ലർ, ഇമ്രാൻ താഹിർ, മോണി മോർക്കൽ, ക്രിസ് മോറിസ്, ലുങ്കി എങ്കിടി, ഫെക്കുൽക്കായോ, കഗീസോ റബാഡ,ഷംസി, കായേ സോണ്ടോ , ഫർഹാൻ ബെർഹാദ്ദീൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ