Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി വരുന്നു

നിലവിൽ മികച്ച ഫോമിലാണ് എബി ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കേവലം 34 പന്തിൽനിന്ന് 76 റൺസ് നേടിയിരുന്നു

AB De Villiers, എബി ഡീവില്യേഴ്സ്, AB De Villiers news, എബി ഡീവില്യേഴ്സ് വാര്‍ത്തകള്‍, AB De Villiers returns, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി എബിഡി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പരിശീലകൻ മാര്‍ക്ക് ബൗച്ചറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 37 കാരനായ എബി 2018ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

“കഴിഞ്ഞ വര്‍ഷം ബൗച്ചര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയും ഞാന്‍ സന്നദ്ധതയറിയിക്കുകയും ചെയ്തിരുന്നു. എന്റെ ഫോമും ശാരീരികക്ഷമതയും നോക്കേണ്ടതുണ്ട്. മികച്ച താരങ്ങളാണ് ടീമിന് ആവശ്യം. എനിക്ക് അവസരം ലഭിച്ചില്ലെങ്കിൽ ഇല്ല, അത്രമാത്രം. പക്ഷെ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുകയാണെങ്കില്‍ അത് വലിയൊരു കാര്യമാകും,” കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷം എബി പറഞ്ഞു.

Read More: CSK vs RR Preview: ധോണിയെ വീഴ്ത്താൻ സഞ്ജു; രാജസ്ഥാൻ ഇന്ന് ചെന്നൈയ്ക്കെതിരെ

അതേസമയം, ഡിവില്ലിയേഴ്സ് തിരിച്ചുവരണമെന്ന ആഗ്രഹവുമായി ജെമൈക്കന്‍ സ്പ്രിന്റെര്‍ യോഹാന്‍ ബ്ലേക്ക് രംഗത്തെത്തി. ഡിവില്ലിയേഴ്സ് വേറെ ലെവലിലാണിപ്പോള്‍. ദക്ഷിണാഫ്രിക്കന്‍ ടീമിനിപ്പോള്‍ താരത്തെ ആവശ്യമാണ്, ബ്ലേക്ക് ട്വിറ്ററില്‍ കുറിച്ചു. വിരാട് കോഹ്ലിക്കും ഡിവില്ലിയേഴ്സിനുമൊപ്പം ബാംഗ്ലൂരിന് വേണ്ടി കളിക്കണമെന്ന ആഗ്രഹം ബ്ലേക്ക് നേരത്തെ പങ്കുവച്ചിരുന്നു.

കൊല്‍ക്കത്തയ്ക്കെതിരെ കേവലം 34 പന്തില്‍ ഡിവില്ലിയേഴ്സ് 76 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറുകളും മൂന്ന് സിക്സുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 223 ആയിരുന്നു എബിയുടെ പ്രഹരശേഷി. ഈ ഇന്നിങ്സിന് ശേഷം താരം ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ab de villiers returns to south africa national team

Next Story
IPL 2021 CSK vs RR: രണ്ടാം ജയവുമായി ധോണിപ്പട; രാജസ്ഥാനെ 45 റൺസിന് തോൽപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com