/indian-express-malayalam/media/media_files/uploads/2021/11/ABD.jpg)
Photo: Twitter/ AB de Villiers
ന്യൂഡല്‍ഹി: ദക്ഷിണഫ്രിക്കന്‍ ഇതിഹാസ താരം എ.ബി.ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 37 കാരനായ ഡിവില്ലിയേഴ്സ് 17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് വിരാമമിട്ടത്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റ്, 228 ഏകദിനം, 78 ട്വന്റി 20യും കളിച്ചു.
"വളരെ മനോഹരമായൊരു യാത്രയായിരുന്നു. പക്ഷെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സഹോദരന്മാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ച കാലം മുതൽ, ഞാന്‍ വളരെ ആസ്വദിച്ചും ആവേശത്തോടയുമാണ് ക്രിക്കറ്റിനെ സമീപിച്ചത്. 37-ാം വയസിലെത്തുമ്പോള്‍ ആ ഒരു തിളക്കം നഷ്ടപ്പെട്ടതായി തോന്നുന്നു," താരം പറഞ്ഞു.
It has been an incredible journey, but I have decided to retire from all cricket.
— AB de Villiers (@ABdeVilliers17) November 19, 2021
Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli
"എന്റെ മാതാപിതാക്കള്‍, സഹോദരന്മാര്‍, ഭാര്യ ഡാനിയേല്‍, എന്റെ കുട്ടികള്‍ ഇവരുടെയെല്ലാം ത്യാഗം ഇല്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകില്ലായിരുന്നു. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തില്‍ ഇവര്‍ക്കായിരിക്കും മുന്‍ഗണന," എബിഡി കൂട്ടിച്ചേര്‍ത്തു.
"സഹതാരങ്ങള്‍, എതിരാളികള്‍, പരിശീലകര്‍, സ്റ്റാഫ് അംഗങ്ങള്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കളിച്ച എല്ലാ വേദികളിലും എന്നെ പിന്തുണച്ചവരെ ഓര്‍ക്കുന്നു. പ്രോട്ടീസ് ആകട്ടെ ആര്‍സിബിയാകട്ടെ കളിച്ച ടീമുകള്‍ എല്ലാം എനിക്ക് അനുഭവങ്ങളും അവസരങ്ങളും സമ്മാനിച്ചു, നന്ദി," താരം വ്യക്തമാക്കി.
“I’m going to be an RCBian for life. Every single person in the RCB set-up has become family to me. People come & go, but the spirit & the love we have for each other at RCB will always remain. I’ve become half Indian now & I’m proud of that.” - @ABdeVilliers17#ThankYouABpic.twitter.com/5b6RUYfjDY
— Royal Challengers Bangalore (@RCBTweets) November 19, 2021
"റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമുള്ള എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു യാത്രയാണ്. വ്യക്തിഗത ജീവിതത്തിലും ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള നിമിഷങ്ങളുണ്ടായി. എന്നും ആര്‍സിബി എനിക്കും കുടുംബത്തിനും അടുത്തു നില്‍ക്കുന്ന ഒന്നാണ്. ആര്‍സിബിയെ എല്ലാ കാലത്തും പിന്തുണയ്ക്കും," താരം പറഞ്ഞു.
Also Read: പുതിയ തുടക്കത്തിന് ബ്ലാസ്റ്റേഴ്സ്; സഹല്‍ നിര്‍ണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us