ക്രിക്കറ്റ് ആരാധകരും ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍സുമെല്ലാം എം.എസ്.ധോണിയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍ ബെംഗളൂരു ആരാധകര്‍ക്ക് പറയാനുള്ളത് എബി ഡിവില്ലിയേഴ്സിനെ കുറിച്ചാകും. തങ്ങളുടെ വരുതിയിലാകും കളിയെന്ന് അവര്‍ വിശ്വസിച്ചത് ഡിവില്ലിയേഴ്സിന്റെ ബാറ്റിന്റെ കരുത്തിലായിരുന്നു.
205 എന്ന കൂറ്റന്‍ സ്കോറിലേക്ക് റോയല്‍ ചലഞ്ചേഴ്സ് അനായാസം എത്തിയത് ഈ പോര്‍ട്ടീസ് താരത്തിന്റെ പ്രകടനമികവുകൊണ്ടായിരുന്നു. നാട്ടുകാരനായ ഡി കോക്കുമൊത്ത് 103 റണ്‍സാണ് ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തത്. രണ്ട് പേരും ചേര്‍ന്നത് ചിന്നസ്വാമി സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ സിക്സ് മഴയില്‍ മുക്കുകയായിരുന്നു.
30 പന്തില്‍ നിന്നും 68 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് റെക്കോര്‍ഡ് സിക്സും ആരാധകര്‍ക്കായി സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ താരമായ ഇമ്രാന് താഹിറിനെ ബൗണ്ടറി ലൈനും സ്റ്റേഡിയയവും കടത്തിയാണ് ഡിവില്ലിയേഴ്സ് ആരാധകരെ ഞെട്ടിച്ചത്. 111 മീറ്ററായിരുന്നു സിക്സിന്റെ ദൂരം. ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വലിയ സിക്സായിരുന്നു അത്.
അതേസമയം, കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.
ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിംഗ് മികവാണ് പടുകൂറ്റന്‍ സ്കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി നിറഞ്ഞാടുകയായിരുന്നു.
— Karan Arjun (@KaranArjunSm) April 25, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook