ദുബായ്: പരുക്കിനെത്തുടർന്ന് നീണ്ട നാളത്തെ വിശ്രമത്തിന് ശേഷം ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചെത്തിയ ഡിവില്ലിയേഴ്സ് പുതിയ കുതിപ്പ് തുടങ്ങി. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കൊണ്ടാണ് ഡിവില്ലിയേഴ്സിന്റെ പുതിയ മുന്നേറ്റം. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഡിവില്ലിയേഴ്സ് ഒന്നാംസ്ഥാനത്തേക്ക് കുതിച്ച് എത്തിയത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ നേടിയ 176 റൺസാണ് ഡിവില്ലിയേഴ്സിന് റാങ്കിങ്ങിൽ മുന്നേറ്റം സമ്മാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്സിന് 877 പോയിന്റാണ് ഉള്ളത്. 865 പോയിന്റുള്ള വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തും 865 പോയിന്റുള്ള ഡേവിഡ് വാർണ്ണർ മൂന്നാം സ്ഥാനത്തുമാണ്. ശ്രീലങ്ക പരമ്പരയില്‍ മികച്ച ഫോമിലുള്ള ബാബര്‍ അസം നാലാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ക്വിന്റണ്‍ ഡിക്കോക്കാണ് അഞ്ചാം സ്ഥാനത്ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ