അനുഷ്ക ശർമയെ വിരാട് കൊഹ്ലി വിവാഹംകഴിച്ചത് തന്നെ അത്ഭുതപെടുത്തിയതായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ ബി ഡി വില്ലിയേഴ്‌സ്. അതിലും അത്ഭുതപെടുത്തുന്നതായിരുന്നു സുഹൃത്തായ വിരാട് കൊഹ്‌ലിക്കും ഭാര്യ അനുഷ്ക ശർമ്മക്കും അദ്ദേഹം നൽകിയ വിവാഹ ആശംസ ..”നിറയെ കുട്ടികൾ ഉണ്ടാകട്ടെ” എന്ന് വിവാഹിതർക്കു നൽകിയ വീഡിയോ സന്ദേശത്തിൽ വില്ലിയേഴ്‌സ് ആശംസിച്ചു.

ഈ മാസം 11 നു ടസ്കനിയിൽ നടന്ന വിവാഹം വിരുഷ്ക ആരാധകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാരണത്താലാണ് . വിവാഹ ഒരുക്കത്തിന്റെ ഓരോ കാര്യങ്ങളും അതീവ രഹസ്യമായിട്ടായിരുന്നു ക്രമീകരിക്കപ്പെട്ടിരുന്നത്. വിവാഹ വാർത്ത അറിഞ്ഞ ഉടനെ ഇരുവർക്കും വിവാഹ ആശംസകൾ പല ഭാഗത്തു നിന്നും പ്രവഹിച്ചു .

വില്ലിയേഴ്‌സ് മാത്രമല്ല ആഗോള ക്രിക്കറ്റ് രംഗത്തു നിന്നും വിരാടിനെ ആശംസ അറിയിച്ചത്. “വളരെ സന്തോഷമുണ്ട് . വിരാടിന് ജീവിതത്തിൽ വിജയകരമായ പുതിയ ഇന്നിംഗ്സ് ആശംസിക്കുന്നു ” പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ ആശംസിച്ചു. ഷാർജയിൽ ടി 10 ലീഗ് കളിക്കുകയാണ് മുഹമ്മദ് ആമിർ .”ക്രിക്കറ്റിൽ വിജയിച്ച പോലെ തന്നെ വിരാടിന് ജീവിതത്തിലും വിജയമുണ്ടാകട്ടെ. അള്ളാഹു ഇരുവർക്കും നന്മ നിറഞ്ഞ ഒരു ജീവിതം പ്രദാനം ചെയ്യട്ടെ. വിരാടും അനുഷ്‌കയും മാതൃക ദമ്പതികളാണ്.അവരുടെ മേൽ കണ്ണ് പെടാതിരിക്കാൻ അള്ളാഹു കാക്കട്ടെ ‘- ആശംസയിൽ ആമിർ തുടർന്നു.

അതെ സമയം ഡിസംബർ 21 നു ഡൽഹിയിലും, 26 നു മുംബൈയിലും ഇരുവരുടെയും വ്യവഹാ സൽക്കാരം നടക്കും . ഇന്ത്യയിലെ സിനിമ സ്പോർട്സ്,രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ഇരുവർക്കുംആശംസ നേരാൻ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook