Latest News

IPL 2020: അനിശ്ചിതത്വങ്ങൾക്ക് അവസാനം, അവരെത്തി; കോഹ്‌ലിപ്പട ഒരുങ്ങിത്തന്നെ

എബി ഡി വില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയിൻ, ക്രിസ് മോറിസ് എന്നിങ്ങനെ ബാംഗ്ലൂരിന്റെ മൂന്ന് പ്രധാന താരങ്ങളും യുഎഇയിലെത്തി

ipl 2018 live, ipl live, ipl live score, rr vs rcb live score, ipl live streaming, live ipl match, rajasthan royals vs royal challenges bangalore live, rr vs rcb live, cricket live tv

ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് പച്ചക്കൊടി കിട്ടിയെങ്കിലും ഫ്രാഞ്ചൈസികളെ സംബന്ധിച്ചടുത്തോളം ആശങ്കകൾ ഇനിയും ബാക്കിയാണ്. പ്രത്യേകിച്ച് ഏറെ പ്രതീക്ഷയോടെ പണമൊഴുക്കി ടീമിലെത്തിച്ച വിദേശ താരങ്ങളിൽ ആർക്കൊക്കെ ടീമിനൊപ്പം യുഎഇയിൽ ചേരാൻ സാധിക്കും. അങ്ങനെ ചേർന്നാൽ തന്നെ തുടക്കത്തിൽ തന്നെ കളത്തിലിറങ്ങാൻ സാധിക്കുമോ? ഈ ചോദ്യങ്ങൾ വലിയ രീതിയിൽ അലട്ടിയിരുന്ന ഒരു ക്ലബ്ബാണ് വിരാട് കോഹ്‌ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

എബി ഡിവില്ലിയേഴ്സുൾപ്പടെയുള്ള മൂന്ന് പ്രധാന താരങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തെണമെന്നതായിരുന്നു ഇതിന് കാരണം. സെപ്റ്റംബർ അവസാനം വരെ രാജ്യത്ത് ലോക്ക്ഡൗൺ തുടരാൻ ദക്ഷിണാഫ്രിക്കൻ സർക്കാർ തീരുമാനിച്ചതോടെ ആർസിബി ആരാധകർ നിരാശരായിരുന്നു.

Also Read: പന്തെറിഞ്ഞ് ധോണി, ബാറ്റെടുത്ത് റെയ്ന; സാമ്പിൾ കൊള്ളാം, ഇനി അങ്കം യുഎഇയിൽ

എന്നാൽ ബാംഗ്ലൂർ ആരാധകർക്ക് ആവേശവും ആശ്വാസവും നൽകുന്ന വാർത്തയാണ് ഇപ്പോൾ ആർസിബി ക്യാമ്പിൽ നിന്നും എത്തുന്നത്. എബി ഡി വില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയിൻ, ക്രിസ് മോറിസ് എന്നിങ്ങനെ ബാംഗ്ലൂരിന്റെ മൂന്ന് പ്രധാന താരങ്ങളും യുഎഇയിലെത്തി. മൂവരും വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വീഡിയോയും ക്ലബ്ബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ പ്രത്യേക വിമാനത്തിൽ യുഎഇയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ താരങ്ങളും ടീമിനൊപ്പം ചേരുന്നത്. നായകൻ വിരാട് കോഹ്‌ലി പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ തനിയെയാണ് യുഎഇയിലെത്തിയത്. വിദേശ താരങ്ങളടക്കം ക്വാറന്റൈൻ പൂർത്തിയാക്കി പരിശോധന ഫലവും നെഗറ്റീവായ ശേഷം മാത്രമേ ടീമിനൊപ്പം ചേരു.

Also Read: IPL 2020: ധോണി മുതൽ സഞ്ജു വരെ; അരയും തലയും മുറുക്കി ഫ്രാഞ്ചൈസികൾ, അറിയാം ടീമുകളെ

“ഞാൻ വളരെ ആവേശഭരിതനാണ്, ഇവിടെ വന്നതിൽ വളരെ സന്തോഷമുണ്ട്. യാത്ര സാധാരണയിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരുന്നുവെങ്കിലും ആർ‌സി‌ബി കുടുംബത്തോടൊപ്പം ചേരാൻ സാധിച്ചതിൽ ഞങ്ങൾ‌ വളരെ സന്തുഷ്ടരാണ്.” യുഎഇയിലെത്തിയ എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ. 53 ദിവസമാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം 10 മത്സരങ്ങള്‍ നടക്കും. അവ 3.30-ന് ആരംഭിക്കും. വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ab de villiers dale steyn chris morris land in uae join rcb for ipl 2020

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com