/indian-express-malayalam/media/media_files/2025/06/15/OoRv4OWKUEF6y2WY5doQ.jpg)
AB De Villiers: (File Photo)
ഡൽഹി ഡയർഡെവിൾസിലെ തന്റെ നാളുകളിലെ ടീമിന്റെ അവസ്ഥയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡി വില്ലിയേഴ്സ്. ചില കളിക്കാരുടെ സ്വഭാവം അത്യന്തം ദ്രോഹകരമായിരുന്നു എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ഒരു കളിക്കാരന്റേയും പേര് പറയാതെയാണ് ഡി വില്ലിയേഴ്സിന്റെ വെളിപ്പെടുത്തൽ.
2008 മുതൽ 2010 വരെയാണ് ഡി വില്ലിയേഴ്സ് ഡൽഹി ഡെയർഡെവിൾസിന് വേണ്ടി കളിച്ചത്. മോശം അനുഭവമാണ് പല കളിക്കാരിൽ നിന്നും നേരിട്ടത് എന്നും അവരുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
"എനിക്ക് പേര് വെളിപ്പെടുത്താനാവും. അങ്ങനെ ഈ ആളുകളെ പൊള്ളിക്കാം. ഡൽഹി ഡെയർഡെവിൾസ് ആകെ താറുമാറായി കിടക്കുകയായിരുന്നു. മനസിൽ വിഷം നിറച്ച സ്വഭാവമുള്ള ഒരുപാട് കളിക്കാർ ടീമിലുണ്ടായിുന്നു," ക്രിക്കറ്റ്.കോമിനോട് സംസാരിക്കുമ്പോൾ ഡി വില്ലിയേഴ്സ് പറഞ്ഞു.
"ഒരുപാട് ഇതിഹാസങ്ങളും ടീമിലുണ്ടായിരുന്നു. മഗ്രാത്ത്, ഡാനിയൽ വെറ്റോറി എന്നിവർക്കെല്ലാം ഒപ്പം കളിക്കാനായ എന്റെ കരിയറിലെ നല്ല നിമിഷങ്ങളും അവിടെ നിന്നുണ്ടായിരുന്നു. മഗ്രാത്തിന്റെ ബോളിങ്ങിനെയെല്ലാം ഞാൻ ഒരുപാട് ഭയന്നിരുന്നു. 2006ൽ മഗ്രാത്തിനെതിരെ ഞാൻ ടെസ്റ്റ് കളിച്ചു. മഗ്രാത്തിനെ നേരിടുമ്പോൾ എനിക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുന്നുണ്ടായില്ല. ഒരു വാക്ക് പോലും മഗ്രാത്തിനോട് സംസാരിച്ചില്ല."
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
"എന്നാൽ 2008ൽ മഗ്രാത്തിനൊപ്പം ഡ്രസ്സിങ് റൂം പങ്കിടാൻ എനിക്കായി. അത് വിശ്വസിക്കാനാവാത്ത നിമിഷമായിരുന്നു. എങ്കിലും ഡൽഹി ഡെയർഡെവിൾസിനൊപ്പമുള്ള മൂന്ന് വർഷം എനിക്ക് കയ്പ്പ് നിറഞ്ഞ ഓർമകളാണ് നൽകിയത്. മാത്രമല്ല ഫ്രാഞ്ചൈസിയിൽ നിന്ന് എനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയതും ഇല്ല," ഡിവില്ലിയേഴ്സ് തുറന്ന് പറയുന്നു.
Also Read: ക്രിക്കറ്റിനേക്കാൾ വലുതല്ല കോഹ്ലി; ഇംഗ്ലണ്ടിൽ കോഹ്ലിയുടെ അഭാവം വിഷയമാവില്ല: ആർ അശ്വിൻ
ഡൽഹി ഡെയർഡെവിൾസിനൊപ്പമാണ് ഡി വില്ലിയേഴ്സ് ഐപിഎൽ കരിയർ ആരംഭിക്കുന്നത്. മൂന്ന് സീസണുകളിലായി ഫ്രാഞ്ചൈസിക്ക് വേണ്ടി 28 മത്സരങ്ങൾ താരം കളിച്ചു. 2011ൽ ഡി വില്ലിയേഴ്സ് ആർസിബിയിലേക്ക് ചേക്കേറി. പിന്നെ 2021ൽ വിരമിക്കുന്നത് വരെ ഡി വില്ലിയേഴ്സ് ആർസിബിക്കൊപ്പം തുടർന്നു.
Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us