ലോകത്ത് ഇന്ന് കളിക്കുന്ന ബാറ്റ്‌സ്മാന്മാരില്‍ ഏറ്റവും മികച്ചവന്‍ ആരാണെന്ന് ചോദിച്ചാല്‍ മിക്കവാറും പേരുടേയും ഉത്തരം രണ്ട് പേരുകളായിരിക്കും, എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും. ഇവരിലാരാണ് മികച്ചതെന്നത് ക്രിക്കറ്റ് പണ്ഡിതരെ പോലും കുഴയ്ക്കുന്ന ചോദ്യമാണ്. ഈ രണ്ട് പ്രതിഭകളും ഐപിഎല്ലില്‍ കളിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ്. അതു തന്നെയാണ് റോല്‍ ചലഞ്ചേഴ്‌സിനെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയാക്കുന്നതും.

വിരാട് കോഹ്‌ലിയെ പോലെ തന്നെ ഫാന്‍ പവറിലും മുന്നില്‍ തന്നെയാണ് ഡിവില്ലിയേഴ്‌സ്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കന്‍ താരത്തിന് കട്ട ആരാധകരുണ്ട്. താരത്തെ കാണാനായി മാത്രം സ്റ്റേഡിയത്തിലെത്തുന്നവരും താരത്തെ തേടി ഹോട്ടലിലെത്തുന്നവരുമെല്ലാം ധാരാളമാണ്. അങ്ങനെയിരിക്കെ പ്രിയ താരത്തെ റോഡില്‍ വച്ച് കണ്ടുമുട്ടിയാലോ?

താരത്തെ ബെംഗളൂരുവിലെ റോഡില്‍ ഓട്ടോറിക്ഷയില്‍ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡിവില്ലിയേഴ്‌സിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. തങ്ങള്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് വരുന്ന ആരാധകരുടെ വീഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

പ്രിയ താരത്തെ അഭിനന്ദിക്കുകയും ഓള്‍ ദ ബെസ്റ്റ് ആശംസിക്കുകയും ചെയ്യുന്ന ആരാധകരെയും വീഡിയോയില്‍ കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ