കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ നാണം കെട്ട തോൽവികളുടെ ഭാരം കുറക്കാൻ ഇന്ത്യക്കെതിരെ ഇറങ്ങിയ ശ്രീലങ്കക്ക് ഏക ട്വന്റി-20 മത്സരത്തിലും രക്ഷയുണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അത് നിഷ്‌പ്രയാസം മറികടന്നു. ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ശ്രീലങ്ക അടിച്ചെടുത്ത 170 ഇന്ത്യ 19.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. കോ​ഹ്ലി 54 പ​ന്തി​ൽ 82 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മൂ​ന്നാം വി​ക്ക​റ്റി​ൽ മ​നീ​ഷ് പാ​ണ്ഡെ​യ്ക്കൊ​പ്പം അ​ടി​ച്ചു​കൂ​ട്ടി​യ 119 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. 42/2 എ​ന്ന നി​ല​യി​ലാ​ണ് ഇ​രു​വ​രും ഒ​ത്തു​ചേ​ർ​ന്ന​ത്. മ​നീ​ഷ് പാ​ണ്ഡെ 36 പ​ന്തി​ൽ 51 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. രോ​ഹി​ത് ശ​ർ​മ(9), കെ.​എ​ൽ.​രാ​ഹു​ൽ(24) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ ബാ​റ്റ്സ്മാ​ൻ​മാ​ർ.

പാ​ണ്ഡെ വി​ജ​യ​റ​ണ്‍ കു​റി​ക്കു​ന്പോ​ൾ ധോ​ണി(1*)​യാ​യി​രു​ന്നു നോ​ണ്‍​സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ. പ​ര​ന്പ​ര​യി​ൽ അ​ഞ്ചു​ത​വ​ണ ബാ​റ്റിം​ഗി​നി​റ​ങ്ങി​യെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും ധോ​ണി​യെ പു​റ​ത്താ​ക്കാ​ൻ ല​ങ്ക​ൻ ബൗ​ള​ർ​മാ​ർ​ക്കാ​യ​ല്ല.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദില്‍ഷന്‍ മുനവീരയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാലു സിക്‌സറുകളുടേയും അഞ്ചു ഫോറുകളുടേയും അകമ്പടിയില്‍ 53 റണ്‍സെടുത്തു മുനവീര. 40 റണ്‍സെടുത്ത അഷാന്‍ പ്രിയഞ്ജനും ശ്രീലങ്കന്‍ നിരയില്‍ തിളങ്ങി.

ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക നിശ്ചിത ഓവറില്‍ 170 റണ്‍സെടുത്തത്. യുസ്വേന്ദ്ര ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും ഭുവന്വേഷര്‍ കുമാറും ജസ്പ്രീത് ബുംറയും ഓരോ വീതം വിക്കറ്റുകളും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ