ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാദയുടെ ഞെട്ടിക്കുന്ന യോര്‍ക്കറിന്റെ വീഡിയോ വൈറലാകുന്നു. വിലക്കിന് ശേഷം തിരിച്ചുവന്ന റബാദ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് കിടിലന്‍ യോര്‍ക്കര്‍ എയ്തത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലന്‍ ആണ് റബാദയുടെ പന്തിന് ഇരയായത്. ബാറ്റ്‌സ്മാന് ഒരു സൂചനയും നല്‍കാതെ പോയ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

പന്തിനെ പ്രതിരോധിക്കുന്നതിനിടയില്‍ ബാറ്റ്‌സ്മാന്‍ വീഴുകയും ചെയ്തു. ഉഗ്രമായ യോര്‍ക്കര്‍ എന്നായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് സൈറ്റുകള്‍ പന്തിനെ വിശേഷിപ്പിച്ചത്. ആദ്യ ടെസ്റ്റില്‍ ബെന്‍ സ്റ്റോക്കിന്റെ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തിന് നേരെ അസഭ്യം പറഞ്ഞതിനാണ് റബാദയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ