ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സ്വകാര്യദൃശ്യങ്ങളുള്ള വീഡിയോ പുറത്തായി. മുന്‍ കാമുകിയുമായുള്ള സ്വകാര്യനിമിഷങ്ങളാണ് പുറത്തായത്. മൂന്ന് തവണ വിവാഹിതനായ ജയസൂര്യ മോഡലും എയര്‍ഹോസ്റ്റസുമായ മല്ലിക സിരിസേനയുമായുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് മുന്‍ കാമുകിയുടെ ആരോപണം.

ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം മല്ലിക പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. സംഭവത്തില്‍ ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook