ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച സിറിയക്കും തുര്‍ക്കിക്കും കൈത്താങ്ങുമായി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ദുരിതബാധിതര്‍ക്കായി ഒരു വിമാനം നിറയെ ആവശ്യ സാധനങ്ങള്‍ റൊണാള്‍ഡൊ അയച്ചതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുരന്തബാധിതർക്ക് അയയ്‌ക്കാനുള്ള ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സാധനങ്ങൾ എന്നിവയ്‌ക്ക് താരം പണം നൽകിയിരുന്നു.
ഫെബ്രുവരി ആറാം തീയതിയായിരുന്നു 7.7 തീവ്രതയില്‍ തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്. നാല്‍പ്പതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
റോണാള്‍ഡോയും തീരുമാനത്തിന് ആരാധകരും ലോകവും കയ്യടിക്കുകയാണ്.
റൊണാള്‍ഡോയുടെ ഒപ്പിട്ട ജേഴ്സി ലേലത്തിന് വയ്ക്കാനും അതില്‍ നിന്ന് ലഭിക്കുന്ന തുക ഭൂകമ്പബാധിതര്‍ക്ക് നല്‍കാനും അദ്ദേഹം അനുവദിച്ചതായി തുര്‍ക്കി ഫുട്ബോള്‍ താരം മെറിഹ് ഡെമിറൽ പറഞ്ഞു.
ഞാന്‍ ക്രിസ്റ്റ്യാനോയുമായി സംസാരിച്ചു. തുര്‍ക്കിയിലെ സംഭവവികാസങ്ങളില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി. എന്റെ ശേഖരത്തിലുള്ള റൊണാള്‍ഡോയുടെ ഒപ്പിട്ട ജേഴ്സി ഞങ്ങള്‍ ലേലത്തിന് വയ്ക്കും. ലഭിക്കുന്ന തുക സഹായങ്ങള്‍ക്കായി ഉപയോഗിക്കും, ഡെമിറൽ ട്വീറ്റ് ചെയ്തു.