‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകരെല്ലാം ശ്രദ്ധിച്ചത് സഞ്ജു സാംസണെയാണ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ടിട്ടില്ലേ? ‘സച്ചിന്‍…സച്ചിന്‍’ എന്ന മന്ത്രം ഉച്ചരിക്കാത്ത ഏത് ക്രിക്കറ്റ് പ്രേമിയാണ് ഇന്ത്യയിലുള്ളത്? കേരളത്തിനും സച്ചിന്‍ ഏറെ പ്രിയപ്പെട്ട താരമാണ്. എന്നാല്‍, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നല്‍കുന്ന അതേ സ്വീകരണം തങ്ങളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ് നല്‍കാനും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയാം. കാരണം, കേരളത്തിന്റെ പൊന്നോമന പുത്രനാണ് സഞ്ജു സാംസണ്‍.

Read Also: ആളിക്കത്തുന്ന കെട്ടിടത്തിനകത്തേക്ക് ചങ്കുറപ്പോടെ കയറിചെന്ന ‘ഫയർമാൻ’; രക്ഷിച്ചത് 11 പേരെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകരെല്ലാം ശ്രദ്ധിച്ചത് സഞ്ജു സാംസണെയാണ്. സഞ്ജു തിരുവനന്തപുരത്തെത്തിയപ്പോള്‍ അന്തരീക്ഷം മുഴുവന്‍ ‘സഞ്ജു..സഞ്ജു’ വിളികളാല്‍ നിറഞ്ഞു. അത്രയും ആവേശമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒത്തുകൂടിയ എല്ലാവര്‍ക്കും.

ഇന്ത്യന്‍ താരങ്ങളെ കാണാന്‍ നിരവധി പേരാണ് രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്ത് ഒത്തുകൂടിയത്. ഇവര്‍ക്കിടയിലേക്ക് സഞ്ജു എത്തിയപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഒടുവില്‍ ടീം ബസില്‍ കയറിയപ്പോള്‍ സഞ്ജു തിരിഞ്ഞുനോക്കി. എന്നിട്ട് എല്ലാ ആരാധകരെയും നോക്കി കൈ ഉയര്‍ത്തി കാണിച്ചു. രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്ത ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: A heros welcome for sanju samson in thiruvanathapuram viral video

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com