വിവിയന്‍ റിച്ചാര്‍ഡ്സ്, ഗാരി സോബേഴ്സ്, ഫ്രാങ്ക് വോറല്‍, തുടങ്ങിയ വിന്‍ഡീസ് ഇതിഹാസങ്ങളുടെ പട്ടികയില്‍ സെസില്‍ റൈറ്റിന്റെ പേര് നിങ്ങള്‍ കണ്ടെന്നു വരില്ല. പക്ഷെ കളിച്ച കാലയളവിന്റെ കാര്യത്തില്‍ അവരേക്കാളൊക്കെ ഒരുപാട് മുന്നിലാണ് സെസ് എന്ന് വിളിക്കുന്ന സെസില്‍ റ്റൈിന്റെ സ്ഥാനം.
രണ്ട് ആഴ്ചയ്ക്കുള്ളില്‍ വിരമിക്കാനിരിക്കുന്ന സെസിലിന്റെ പ്രായം 85 ആണ്. സോബേഴ്സിനും വെസ് ഹാളിനുമെതിരെ ജമൈക്കയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സെസില്‍. 1959 ല്‍ ഇംഗ്ലണ്ടിലെത്തിയ സെസില്‍ സെന്‍ട്രല്‍ ലാന്സ്ഷയര് ലീഗില്‍ ക്രോപ്റ്റണിന്റെ താരമായി മാറുകയായിരുന്നു. മൂന്ന് കൊല്ലത്തിന് ശേഷം എനിഡിനെ കണ്ടുമുട്ടി. അവര്‍ വിവാഹിതരമായി. ഒരു മകൻ ജനിച്ചു.
റിച്ചാര്‍ഡ്സിനും ജോയല്‍ ഗാര്നര്ക്കുമൊപ്പം കളിച്ചിട്ടുള്ള റൈറ്റ് 60 വര്‍ഷത്തിലധികം നീണ്ട തന്റെ കരിയറില്‍ 7000 ല്‍ പരം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അഞ്ച് സീസണില്‍ 538 വിക്കറ്റെടുത്ത കാലമുണ്ടായിരുന്നു സെസിലിന്. റൈറ്റിന്റെ സ്റ്റാമിന ക്രിക്കറ്റ് ലോകത്തെ മാത്രമല്ല, കായിക രംഗത്തെ മൊത്തം അമ്പരപ്പിച്ചതാണ്. ഒടുവില്‍ കളി മതിയാക്കാന്‍ സെസില്‍ തീരുമാനിച്ചിരിക്കുകയാണ്.
”എനിക്ക് ഇത്രയും നാള് കളിക്കാന്‍ സാധിച്ചതിന്റെ കാരണം എനിക്കറിയില്ല. പക്ഷെ എനിക്ക് അത് പറയാനറിയില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ എല്ലാം കഴിക്കും. പക്ഷെ അധികം കുടിക്കില്ല. ബിയര്‍ മാത്രം” സെസില്‍ പറയുന്നു. ”ഇന്ന് പ്രായം പറഞ്ഞ് ട്രെയിനിങ്ങില്‍ നിന്നും മുങ്ങാറുണ്ടെങ്കിലും ഫിറ്റായി ഇരിക്കാന്‍ നോക്കും. ആക്ടീവായി ഇരിക്കുന്നതാണ് വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ചുമ്മാ ഇരുന്ന് ടിവി കാണാന്‍ ആഗ്രഹമില്ല, നടക്കാനാണിഷ്ടം” സെസില്‍ കൂട്ടിച്ചേര്‍ക്കുന്നു.
സെപ്റ്റംബര്‍ ഏഴിന് തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് സെസില്‍ പറയുന്നത്. പൈന്നിന് ലീഗില്‍ അപ്പര്മില് അവസാന മത്സരം.