പി.വി.സിന്ധുവിനെ കല്യാണം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; ജില്ലാ കലക്ടറോട് 70 കാരന്‍

തന്റെ യഥാര്‍ത്ഥ പ്രായം 16 ആണെന്നും താന്‍ ജനിച്ചത് 2004 ല്‍ ആണെന്നും മലൈസാമി അവകാശപ്പെടുന്നു

ചെന്നൈ: ഇന്ത്യയുടെ അഭിമാന താരം പി.വി.സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി 70-കാരന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. അമ്പരക്കേണ്ട, സത്യമാണ്. തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലാ കലക്ടര്‍ക്കാണ് 70 വയസുകാരനായ മലൈസാമി നിവേദനം നല്‍കിയത്.

ലോക ബാഡ്മിന്റന്‍ ചാമ്പ്യനായ പി.വി.സിന്ധുവിനെ തനിക്ക് വിവാഹം ചെയ്തു തരണമെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ താന്‍ സിന്ധുവിന തട്ടിക്കൊണ്ടു പോകുമെന്നും മലൈസാമി പറയുന്നു.

Read More: ഇന്ത്യയുടെ ‘സിന്ധു’; ലോക ബാഡ്‌മി‌ന്റ‌ൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം, ചരിത്രനേട്ടം

ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത പ്രതിവാര യോഗത്തിലാണ് മലൈസാമി നിവേദനവുമായെത്തിയത്. ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാനാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മലൈസാമി പി.വി.സിന്ധുവിനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിയത്.

തന്റേയും സിന്ധുവിന്റേയും ചിത്രങ്ങളുമായാണ് മലൈസാമി നിവേദനം നല്‍കാനെത്തിയത്. അതേസമയം, തന്റെ യഥാര്‍ത്ഥ പ്രായം 16 ആണെന്നും താന്‍ ജനിച്ചത് 2004 ല്‍ ആണെന്നും മലൈസാമി അവകാശപ്പെടുന്നുണ്ട്. സിന്ധുവിന്റെ കരിയറിലെ വളര്‍ച്ച കണ്ടതോടെയാണ് അവരെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം ഉടലെടുത്തതെന്നും മലൈസാമി പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: 70 year old wants to marry pv sindhu

Next Story
‘ഇനി മേലാല്‍ ഇവിടെ ഒരുത്തനും ബിരിയാണി തിന്നരുത്’; പാക് താരങ്ങളോട് മിസ്ബ ഉള്‍ ഹഖ്misbah ul haq, മിസ്ബ ഉള്‍ ഹഖ്,misbah biryani,മിസ്ബ ബിരിയാണി, pakistan cricketers nutrition plans, പാക് താരങ്ങളുടെ ഡയറ്റ്,pakistan cricket news, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com