കോഴിക്കോട്: ഇടിമിന്നൽ കണക്കെയുളള സ്മാഷുകൾ, ചാട്ടുളി പോലത്തെ സർവ്വുകൾ, പറക്കും സേവുകൾ, വായുവിൽ കറങ്ങിത്തിരിയുന്ന പന്തിന് പിന്നാലെ ഇമ വെട്ടാതെ ഇനി എട്ട് ദിനങ്ങൾ. വോളിബോളിനെ പ്രണയിക്കുന്ന ഓരോ വ്യക്തിക്കും ഇത് സ്വപ്നസാക്ഷാത്കാരം. 17 വർഷത്തിന് ശേഷം കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാകും.

ഇന്ത്യയിലെ ഏറ്റവും മികച്ച വോളി അണിനിരക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ 28 ടീമുകളും വനിതകളിൽ 26 ടീമുകളും മാറ്റുരയ്ക്കുന്നു. കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെന്ററിലും വി.കെ.കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലുമാണ് മൽസരങ്ങൾ നടക്കുന്നത്. പുരുഷ വിഭാഗത്തിൽ കേരളമാണ് നിലവിലെ ചാമ്പ്യൻമാർ. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങൾ എല്ലാം ഇത്തവണയും പുരുഷ ടീമിൽ ഉണ്ട്. തമിഴ്നാട് സ്വദേശിയും കൊച്ചി ബിപിസിഎൽ ജീവനക്കാരനുമായ ജെറോം വിനീതാണ് കേരളത്തെ നയിക്കുന്നത്. പോയ വർഷങ്ങളിൽ കേരള ടീമിനെ കിരീടങ്ങളിലേക്ക് നയിച്ച അബ്ദുൾ നാസറാണ് ടീമിന്റെ മുഖ്യപരിശീലകൻ.

ഒമ്പത് തവണയായി കലാശക്കളിയിൽ അടിയറവ് പറയുന്നു എന്ന നാണക്കേട് കഴുകി കളയാനാണ് കേരളത്തിന്റെ വനിത ടീം ഇറങ്ങുന്നത്. പരിചയ സമ്പന്നയായ അഞ്ജു മോളാണ് കേരളത്തിന്റെ വനിത ടീമിനെ നയിക്കുന്നത്. പരിചയ സമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന കരുത്തുറ്റ ടീമാണ് ഇത്തവണ കോഴിക്കോട് പോരിന് ഇറങ്ങുന്നത്. പരിചയ സമ്പന്നനായ സണ്ണി ജോസഫാണ് വനിത ടീമിന്റെ മുഖ്യ പരിശീലകൻ.

പുരുഷ ടീമുകൾ

ഗ്രൂപ്പ് എ: കേരളം, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ

ഗ്രൂപ്പ് ബി: റെയിൽവേസ്, തമിഴ്നാട്, സർവീസസ്, ഹിമാചൽപ്രദേശ്

ഗ്രൂപ്പ് സി : ഉത്തർപ്രദേശ്, ചണ്ഡീഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര

ഗ്രൂപ്പ് ഡി: ഒഡിഷ, ഹരിയാന, മഹാരാഷ്ട്ര, പോണ്ടിച്ചേരി, അസം

ഗ്രൂപ്പ് ഇ: ഡൽഹി, കർണാടക, ചത്തീസ്ഗഢ്, ജമ്മു കശ്മീർ, ബിഹാർ

ഗ്രൂപ്പ് എഫ് : തെലുങ്കാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഗോവ.

വനിതാ ടീമുകൾ

ഗ്രൂപ്പ് എ: ഇന്ത്യൻ റെയിൽവേസ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ

ഗ്രൂപ്പ് ബി: കേരളം, മഹാരാഷ്ട്ര, ഉത്തര്പ്രദേശ്, തെലുങ്കാന

ഗ്രൂപ്പ് സി: ഒഡിഷ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മിസോറം

ഗ്രൂപ്പ് ഡി: പഞ്ചാബ്, കർണാടക, പോണ്ടിച്ചേരി, ബിഹാർ

ഗ്രൂപ്പ് ഇ: ചണ്ഡീഗഢ്, ഹരിയാന, മധ്യപ്രദേശ്, ജാർഖണ്ഡ്, ത്രിപുര

ഗ്രൂപ്പ് എഫ്: രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ്, ചത്തീസ്ഗഢ്, ജമ്മു കശ്മീര്

കേരളത്തിന്റെ കളികൾ

പുരുഷന്മാർ

21 – 4.30pm കേരളം Vs രാജസ്ഥാൻ

22 – 4.30pm കേരളം Vs ആന്ധ്രപ്രദേശ്

23 – 5.30pm കേരളം ​Vs പഞ്ചാബ്

വനിതകൾ

21- 7.00pm – കേരളം Vs തെലങ്കാന
22 – 6.00pm – കേരളം Vs ഉത്തർപ്രദേശ്
23 – 8.30pm കേരളം Vs മഹാരാഷ്ട്ര

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ