ആധുനിക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ച കണ്ട മത്സരത്തില്‍ ടാസ്മാനിയയ്ക്ക് ദയനീയ പരാജയം. മാര്‍ഷ് കപ്പില്‍ ടാസ്മാനിയയും വിക്ടോറിയയും തമ്മിലായിരുന്നു മത്സരം. 186 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടാസ്മാനിയ പരാജയം ഏറ്റുവാങ്ങിയപ്പോൾ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു വരവിന് വിക്ടോറിയ കളമൊരുക്കി.

അഞ്ച് റണ്‍സ് നേടാനായി ടാസ്മാനിയയ്ക്ക് മുന്നില്‍ 11 ഓവറുണ്ടായിരുന്നു. എന്നിട്ടും വിജയപ്രതീക്ഷ കൈവിടാതെ വിക്ടോറിയ പൊരുതി. വിക്ടോറിയ ബോളർ ക്രിസ് ട്രെമെയ്‌ന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. മൂന്ന് പേരെയാണ് ട്രെമെയ്ന്‍ ഒരോവറില്‍ മടക്കി അയച്ചത്. ജാക്സണ്‍ കോള്‍മാനും കൂടെ ചേര്‍ന്നതോടെ ടാസ്മാനിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇരുവരും ചേര്‍ന്ന് ആക്രമണം ആരംഭിച്ചതോടെ ടാസ്മാനിയ 184 റണ്‍സിന് പുറത്ത്. 56 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ടാസ്മാനിയ വിജയത്തില്‍ നിന്നും വന്‍ പരാജയത്തിലേക്ക് വീണത്.

ഏകപക്ഷീയമായി നീങ്ങി കൊണ്ടിരുന്ന മത്സരത്തില്‍ 10 ബോളുകൾക്കിടെ ടാസ്മാനിയയ്ക്ക് അഞ്ച് പേരെയാണ് നഷ്ടമായത്. ട്രെമെയ്‌നും കോള്‍മാനും നാല് വിക്കറ്റ് വീതമെടുത്ത് വിക്ടോറിയയ്ക്ക് ഒരു വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ബെന്‍ മക്‌ഡെര്‍മോട്ടിന്റെ 78 റണ്‍സ് പ്രകടനം ഇതോടെ പാഴായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook