കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് എഫ്സി തൃശൂര്‍ കെഎസ്ഇബിയെ നേരിടും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം. രണ്ട് മാസം നീണ്ട പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിനാണ് ഇന്ന് കൊടിയിറങ്ങുക. 11 ടീമുകളാണ് ടൂർണമെന്റിൽ അണിനിരന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി എത്തിയ ഇരു ടീമുകളും സെമി ഫൈനലിൽ പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ സമ്മര്‍ദ്ദം അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യുവാക്കാളുടെ സംഘമാണ് എഫ്സി തൃശൂര്‍. 20 വയസുള്ള കളിക്കാരാണ് എഫ്സി തൃശൂര്‍ ടീമിൽ ഭൂരിപക്ഷവും.

സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ചിട്ടുള്ള വി.വി സുര്‍ജിത്താണ് കെഎസ്ഇബിയുടെ നായകന്‍. മുന്നേറ്റത്തിലും പ്രതിരോധത്തിലും സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ള പരിചയ സമ്പന്നരുള്ളത് കെഎസ്ഇബിക്ക് ആത്മവിശ്വാസമേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ