/indian-express-malayalam/media/media_files/2026/02/10/kid-playing-cricket-viral-video-2026-02-10-19-37-23.jpg)
ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു തരത്തിലുമുള്ള ദൗർലഭ്യവും ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് വേണ്ടി കളിക്കുക എന്ന സ്വപ്നവും നെഞ്ചിലേറ്റിയാണ് രാജ്യത്തെ ഓരോ തലമുറയും വളർന്ന് വരുന്നത്. പതിനാലാം വയസിൽ ലോകോത്തര ബോളർമാരെ നിഷ്പ്രയാസം നിലംതൊടീക്കാതെ തുടരെ പറത്തുന്ന വൈഭവ് സൂര്യവൻഷി ഇന്ത്യയിലെ ക്രിക്കറ്റിന്റെ അടിത്തറ എത്രമാത്രം ശക്തമെന്ന് തെളിയിക്കുന്നു. പല കുട്ടിത്താരങ്ങളുടേയും അതിശയിപ്പിക്കുന്ന ക്രിക്കറ്റ് സ്കിൽ വിഡിയോ വൈറലാവാറുണ്ട്. അതുപോലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
വാഹനങ്ങളില്ലാത്ത റോഡിൽ നിന്ന് ഹെൽമറ്റും പാഡുമെല്ലാം അണിഞ്ഞ് ബാറ്റ് ചെയ്യുകയാണ് ഒരു കുരുന്ന്. അസാധ്യ നോ ലൂക്ക് ഷോട്ട് ആണ് ആ ബാറ്റിൽ നിന്ന് നമുക്ക് കാണാനാവുന്നത്. ടൈമിങ്ങും കണക്ഷനും എല്ലാം ഒത്തിണങ്ങി വന്നപ്പോഴുള്ള ആ ഷോട്ട് കാണാൻ എന്തൊരു ഭംഗിയാണ് എന്നാണ് കമന്റുകൾ നിറയുന്നത്.
Also Read: IND vs PAK T20: പാക്കിസ്ഥാൻ്റെ '3 നിബന്ധനകൾ'; വഴങ്ങുമോ ഐസിസി? ലോകകപ്പിൽ നാടകീയ നീക്കങ്ങൾ
ഇന്ത്യയുടെ മലയാഴി ക്രിക്കറ്റ് താരം സജന സജീവനും ഈ കുട്ടിക്കുരുന്നിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിൽ എത്തിയവരിൽ ഉണ്ട്. രണ്ട് കോടിയോളും ആളുകളാണ് ഈ വിഡിയോ കണ്ടത്. വൈഭവ് സൂര്യവൻഷിയുടെ സ്ഥാനം ഭീഷണിയിൽ എന്നെല്ലാമാണ് കമന്റുകൾ. ഇത് ഫേക്ക് വിഡിയോ ആണെന്നും എഐ വിഡിയോ ആണെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്.
Also Read: ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; വാംഖഡെയിൽ 4 റൺസിന്റെ കണ്ണീർ തോൽവി
നാല് വയസാണ് കുട്ടിയുടെ പ്രായം എന്നാണ് ഇൻസ്റ്റഗ്രാം വിഡിയോകളിൽ പറയുന്നത്. ജിഷൻ ക്രിക്കറ്റർ ബിശ്വാസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. രണ്ട് വയസായപ്പോൾ ആരംഭിച്ചതാണ് അവന്റ് ക്രിക്കറ്റ് യാത്ര എന്നും പറയുന്നു.
Read More: ലോക ചാംപ്യന്മാർക്ക് ലോട്ടറി! ആയുഷ് മാത്രേയ്ക്കും സംഘത്തിനും 7.5 കോടി രൂപ പാരിതോഷികം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us