ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും എം.എസ്.ധോണിയെ കാണാതെ വന്നതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. ഇതിനിടെ ഇനി താരം കളിക്കുക വിടവാങ്ങല്‍ പരമ്പരയില്‍ മാത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ധോണിയെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും പറഞ്ഞത്.

ഇനി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു ഫസ്റ്റ് ചോയ്‌സ് ഋഷഭ് പന്താണെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് സ്ഥാനക്കൈമാറ്റത്തിന്റെ ഘട്ടത്തിലാണ്. ഇതിനിടെ പന്തിന്റെയും ധോണിയുടെയും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് മുന്‍പുള്ള വിശ്രമവേളയിലാണ് പന്ത് ധോണിയെ കാണാനെത്തിയത്. താരം തന്നെ രണ്ടുപേരും ഒരുമിച്ച് സംസാരിച്ചിരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഗുഡ് വൈബ്‌സ് ഓണ്‍ലി’ എന്നാണ് പന്ത് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഇരുവര്‍ക്കുമൊപ്പം ധോണിയുടെ നായ്ക്കളും ചിത്രത്തിലുണ്ട്.

 

View this post on Instagram

 

Good Vibes Onlyahi7781

A post shared by Rishabh Pant (@rishabpant) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook