scorecardresearch
Latest News

ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി; ഒഡിഷ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പരാജയം

കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു.

ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി; ഒഡിഷ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പരാജയം
Harmanjot Singh Khabra of Kerala Blasters FC goal celebration during match 15 of the HERO INDIAN SUPER LEAGUE 2022 played between Odisha FC and Kerala Blasters FC at the Kalinga Stadium, Bhubaneswar, India on 22nd October 2022. Photo: Shibu Preman / Focus Sports / ISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി. ഒഡിഷ എഫ്.സിക്കെതിരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 35ാം മിനിറ്റില്‍ ഹര്‍മന്‍ജത് സിങ് ഖബ്രയിലൂടെ ലീഡ് നേടിയെങ്കിലും ഒഡിഷയ്ക്കായി ജെറി (54), പെഡ്രോ (86) എന്നിവര്‍ ഗോള്‍ മടക്കി. ജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറാണ് ആദ്യ ഗോളിലേക്ക് വഴി തുറന്നത്. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചപ്പോള്‍ ഒഡിഷ പോസ്റ്റിന് നേരെ അടിക്കാതെ പാസ് നല്‍കി പന്ത് വീണ്ടും സ്വന്തമാക്കിയ അഡ്രിയാന്‍ ലൂണ ഖാബ്രക്ക് പന്ത് ഉയര്‍ത്തി നല്‍കി. പിഴവുകളില്ലാതെ പന്ത് ഖാബ്ര വലയിലെത്തിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: 3 kerala blasters vs odisha fc result