ടി20 ലോകകപ്പിനായുള്ള മികച്ച ടീമിനെ ഒരുക്കുന്നതില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏഷ്യ കപ്പ് മത്സരങ്ങള്‍ നിര്‍ണായകമാണ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയാണ് ലോകകപ്പിന് വേദിയാകുന്നത്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനെതിരെയുള്ളത്. ആഗസ്ത് 28 നാണ് ഇന്ത്യ പാക്കിസ്ഥാനെതിരെയിറങ്ങുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ഇലവനില്‍ വിരാട് കൊഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരെ കൂടാതെ ദീപക് ഹൂഡ, അര്‍ഷ്ദീപ് സിംഗ്, ആവേശ് ധാന് തുടങ്ങിയ യുവതാരങ്ങളുമുള്ളത് ഏറെ പ്രതീക്ഷ നല്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ്. സിംഗ്, അവേഷ് ഖാന്
സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ നിരയിലെ മൂന്ന് താരങ്ങളുടെ സാന്നിധ്യം എഷ്യാ കപ്പില്‍ ടീമിന് വിജയങ്ങള്‍ അനായാസമാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 2021 മാര്‍ച്ചില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 23 ടി20കളില്‍ നിന്ന് 37.33 ശരാശരിയിലും 175.45 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 672 റണ്‍സ് താരം നേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നേടിയ മികച്ച സെഞ്ചുറിക്കൊപ്പം അഞ്ച് അര്‍ധസെഞ്ചുറികളും ഈ വലംകൈയ്യന്‍ ബാറ്റ്സ്മാന് അവകാശപ്പെടാനുണ്ട്.
ഇന്നിംഗ്സിന്റെ എല്ലാ ഘട്ടങ്ങളിലും മികവ് പുലര്‍ത്താന്‍ കഴിയുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്നിംഗ്സ് തുടക്കം മുതല്‍ തന്നെ മികച്ച വേഗതയില്‍ റണ്‍സ് നേടുന്ന കളിക്കാരന് എന്ന നിലയിലും സൂര്യകുമാറിന്റെ സ്വാധീനം നിര്‍ണായകമാണ്. സ്പിന്നിനും പേസിനും എതിരെ മികച്ച രീതിയില്‍ ബാറ്റ് വീശുന്ന താരം കെ എല്‍ രാഹുലിനും കൊഹ്ലിക്കും വെല്ലുവിളിയാണ്. ഇടംകൈയ്യന്‍ സ്പിന്നിനെതിരെ താരത്തിന് മികച്ച റെക്കോര്‍ഡ് ഇല്ലായിരിക്കാം, എന്നാല്‍ മറ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ആധിപത്യം അദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്ററായി മാറ്റുന്നു.
ഭുവനേശ്വര്‍ കുമാര്‍
ഭുവനേശ്വര്‍ കുമാര്‍ അന്താരാഷ്ട്ര തലത്തില്‍ സെക്കറ്റ് കരിയര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ബൗളര്‍മാരില്‍ മുന്‍നിരയിലുള്ള താരം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ മൂന്ന് പേസര്‍മാര്‍ മാത്രമാണുള്ളത് – ഭുവനേശ്വര്‍, ആവേശ്, അര്‍ഷ്ദീപ്. യുഎഇയിലെ പിച്ചുകള്‍ ആദ്യം കരുതിയതുപോലെ സ്പിന്‍ സൗഹൃദമാകാന്‍ സാധ്യതയില്ല, റിസര്‍വിലെ ഒരേയൊരു ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍ ആയതിനാല്‍, ഭുവനേശ്വറിന് വലിയ പങ്ക് വഹിക്കാനുണ്ട്. മൂന്ന് പേസര്‍മാരെ മാത്രം തിരഞ്ഞെടുക്കുന്ന ധീരമായ തന്ത്രം ഇന്ത്യ പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ താരത്തിന് പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ഡെത്ത് ഓവറുകള്‍ ടൈറ്റ് ചെയ്യുകയും വേണം.
ഹാര്‍ദിക് പാണ്ഡ്യ
പരിക്കില്‍ നിന്നും കരകയറിയ മറ്റൊരു താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച താരത്തിന് ഇന്ത്യയെ നയിക്കാനുള്ള അവസരവും നേടി. ദേശീയ ടീമിന്റെ ചുമതലയുള്ള താരം എല്ലാ ഗെയിമുകളും വിജയിക്കുകയും തുടര്‍ച്ചയായി മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങളിലൂടെ മാറുകയും ചെയ്ത അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല.
ഹാര്‍ദികിന്റെ നാല് ഓവറുകള്‍ ഒരു ഇന്ത്യന്‍ ടീമിന് വിലമതിക്കാനാവാത്തതാണ്. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ മികവുള്ളവര്‍ വളരെ കുറവാണ്. കൂടാതെ ഇന്ത്യ വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ ബാറ്റിംഗ് ഡെപ്റ്റിന് കൃത്യമായി അറിയപ്പെടുന്നില്ല, മാത്രമല്ല ഹാര്‍ദിക്കിന്റെ തന്ത്രങ്ങള്‍ ഇന്ത്യക്ക് അനിവാര്യമാണ്. നിലവില്‍ മിച്ച വൈറ്റ് ബോള്‍ താരമായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാകാന്‍ മറ്റൊരാളില്ല.