ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായതിന് രണ്ട് ദിവസത്തിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട സന്ദേശമാണ് ഇപ്പോര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘യാഥാര്‍ത്ഥ്യത്തിന്റെ മൂന്ന് വശങ്ങള് എന്ന തലകെട്ടോടെ വേദന, അനിശ്ചിതത്വം, നിരന്തരമായ ജോലി എന്നാണ് താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നത്തിനായി താന്‍ കഠിനമായി പോരാടിയെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു.
‘പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലുതും മോഹിപ്പിക്കുന്നതുമായ സ്വപ്നമായിരുന്നു. ഭാഗ്യവശാല്‍, പോര്‍ച്ചുഗലിനായി ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടാന്‍ എനിക്കായി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാന്‍ അതിനായി പോരാടി. ഈ സ്വപ്നത്തിനായി ഞാന്‍ കഠിനമായി പോരാടി. 16 വര്‍ഷത്തിലേറെയായി അഞ്ച് ലോകകപ്പുകളിലായി ഞാന്‍ സ്കോര്‍ ചെയ്തു. എല്ലായ്പ്പോഴും മികച്ച കളിക്കാര്‍ക്കൊപ്പം, ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസ് ജനങ്ങളുടെ പിന്തുണയോടെ, ഞാന്‍ എന്റെ എല്ലാം നല്കി. ഒരിക്കലും ഒരു പോരാട്ടത്തിലും ഞാന്‍ മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല’ റൊണാള്‍ഡോ കുറിച്ചു.