ബാംഗ്ലൂർ: നിർണ്ണായകമായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന​ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത​ ഇന്ത്യക്ക് നായകൻ വിരാട് കോഹ്‌ലിയുടേതുൾപ്പടെ 3 വിക്കറ്റുകൾ നഷ്ടമായി.12 റൺസ് എടുത്ത വിരാട് കോഹ്‌ലിയെ സ്പിന്നർ നൈഥൻ ലിയോൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

നേരത്തെ പരിക്കേറ്റ മുരളി വിജയ്ക്ക് പകരം ടീമിലെത്തിയ അഭിനവ് മുകുന്ദ് പൂജ്യത്തിനാണ് പുറത്തായത്. മിച്ചൽ സ്റ്റാർക്കാണ് അഭിനവ് മുകുന്ദിനെ പുറത്താക്കിയത്. 17 റൺസ് എടുത്ത ചേതേശ്വർ പൂജാരയുടെ വിക്കറ്റ് നൈഥൻ ലയോൺ തന്നെയാണ് സ്വന്തമാക്കിയത്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ച് എന്നത് തന്നെയാണ് ബാംഗ്ലൂരിലേത് എന്നത് തന്നെയാണ് മത്സരം പുരോഗമിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

അർധ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ലോകേഷ് രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷ.ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിലേക്ക് തിരിച്ചുവരണമെങ്കിൽ ജയം അനിവാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ