കാര്യവട്ടം ടി20: വെസ്റ്റ് ഇൻഡീസിന് 171 റൺസ് വിജയലക്ഷ്യം

ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ

കാര്യവട്ടം: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട ടോട്ടൽ. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസ് നേടി. 30 പന്തിൽ നിന്ന് 54 റൺസ് നേടി പുറത്തായ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നാല് സിക്‌സറുകളും മൂന്ന് ഫോറുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ദുബെയുടേത്. റിഷഭ് പന്ത് 32 റൺസുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി (19), ഓപ്പണർമാരായ രോഹിത് ശർമ (15), കെ.എൽ.രാഹുൽ (11), ശ്രേയസ് അയ്യർ (10), രവീന്ദ്ര ജഡേജ (9), വാഷിങ്‌ടൺ സുന്ദർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്‌ടമായി. വെസ്റ്റ് ഇൻഡീസിന് വേണ്ടി കെസ്രിക് വില്യംസ്, ഹെയ്‌ഡൻ വാൽഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.  തുടക്കം തകർത്തടിച്ച ഇന്ത്യയ്‌ക്ക് അവസാന ഓവറുകളിൽ വേണ്ടത്ര റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. വെസ്റ്റ് ഇൻഡീസ് ബോളർമാർ അവസാന ഓവറുകളിലെ റൺറേറ്റ് തടഞ്ഞു.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഹൈദരാബാദിൽ നേടിയ തകർപ്പൻ ജയത്തിനുശേഷമാണ് ഇന്ത്യ രണ്ടാം ടി20 യിൽ വെസ്റ്റ് ഇൻഡീസിനെ നേരിടുന്നത്. സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിലും കളിച്ചില്ല. സഞ്ജു ഇന്നു കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. പക്ഷേ ആദ്യ ടി20 മത്സരത്തിലെ ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാറ്റങ്ങൾ വരുത്തിയില്ല.

Read Also: ‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്. കാര്യവട്ടത്തും വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read Also: ആരാധകര്‍ക്ക് നിരാശ; സഞ്ജു കളിക്കില്ല

ടീം ഇന്ത്യ: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, യുസ്‌വേന്ദ്ര ചാഹൽ.

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷിമ്രോൺ ഹെറ്റ്മയർ, ബ്രാണ്ടൻ കിങ്, എവിൻ ലെവിസ്, സെണ്ടി സിമ്മൻസ്, കിറോൺ പൊള്ളാർഡ്, ഫാബിയാൻ അലൻ, കെസ്‌റിക് വില്ല്യംസ്, ജേസൺ ഹോൾഡർ, നിക്കോളാസ് പൂറാൻ, ഷെൽട്ടൻ കോട്ട്രൽ, ഹെയ്ഡൻ വാൽഷ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: 2nd t20i between india and west indies

Next Story
‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express