Virat Kohli resigns as Test captain: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോറ്റതിന് മണിക്കൂറുകൾക്ക് ശേഷം, ന്യൂലാൻഡ്സിൽ ഡ്രസ്സിംഗ് റൂമിൽ നടന്ന ടീം മീറ്റിംഗ് വിരാട് കോലി അവസാനിപ്പിച്ചത് ഒരു പ്രഖ്യാപനത്തോടും അഭ്യർത്ഥനയോടും കൂടിയായിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ താൻ തീരുമാനിച്ചതായി ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കോഹി പറഞ്ഞു. തന്റെ ടീമംഗങ്ങളോടും സപ്പോർട്ട് സ്റ്റാഫിനോടും വാർത്തകൾ രഹസ്യമായി സൂക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ഒരു ചെറിയ ഉപകാരം ആവശ്യപ്പെടുന്നു, ദയവായി ഡ്രസ്സിംഗ് റൂമിന് പുറത്ത് ആരുമായും പങ്കിടരുത്” എന്ന് ക്യാപ്റ്റൻ പറഞ്ഞതായി മീറ്റിംഗിലുണ്ടായിരുന്നവർ പറഞ്ഞു.
ഏകദേശം 24 മണിക്കൂറിന് ശേഷം, ശനിയാഴ്ച വൈകുന്നേരം, കോഹ്ലി സോഷ്യൽ മീഡിയയിലൂടെ ഈ വിവരം നൽകി. “എല്ലാം ഒരു ഘട്ടത്തിൽ നിർത്തണം, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് ഇപ്പോഴാണ് ആ സമയം,” എന്ന് കോഹ്ലി കുറിച്ചു.
Also Read: ‘ഇത് നിർത്താനുള്ള സമയം;’ വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
കോഹ്ലിയുടെ ക്യാപ്റ്റനെന്ന നിലയിലുള്ള യാത്രയ്ക്ക് ഇതോടെ അവസാനമായി, കാരണം അദ്ദേഹം നേരത്തെ ടി20 ഐ ക്യാപ്റ്റൻസി ഉപേക്ഷിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഏകദിന നേതൃത്വത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള സെലക്ടർമാരുടെ തീരുമാനവും വന്നു.
വെള്ളിയാഴ്ച കേപ്ടൗണിൽ ഇന്ത്യയുടെ പരമ്പര തോൽവിക്ക് ശേഷം, മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ, കോഹ്ലി അസാധാരണമാംവിധം തളർന്നതായി കാണപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റത്തിന്റെ കാറ്റ് വീശുകയായിരുന്നു, രോഹിത് ശർമ്മയെ വൈറ്റ് ബോൾ ക്യാപ്റ്റനായും ടെസ്റ്റ് വൈസ് ക്യാപ്റ്റനായും മാറ്റിയതോടെ.
ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ്, ക്യാപ്റ്റൻസി വിഷയത്തിൽ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് തുറന്ന എതിർപ്പുമായി കോലി ബിസിസിഐയെ സമീപിച്ചിരുന്നു. പിന്നീട്, ചീഫ് സെലക്ടർ ചേതൻ ശർമ്മ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരായി ഗാംഗുലിയുടെ പക്ഷം സ്ഥിരീകരിച്ചു. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയിൽ രവി ശാസ്ത്രി പോയതിന് പിന്നാലെ, ഡ്രസ്സിംഗ് റൂമിലെ ഏറ്റവും വലിയ പിന്തുണക്കാരനെ കോഹ്ലിക്ക് നഷ്ടപ്പെടുകയായിരുന്നു.
കോഹ്ലിയുടെ ഫോമും പിന്നീട് ചർച്ചാവിഷയമായിരുന്നു. ന്യൂലാൻഡ്സിൽ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 79 റൺസ് നേടിയെങ്കിലും സെഞ്ച്വറി ഇല്ലാതെയാണ് അദ്ദേഹത്തിന്റെ 30 അന്താരാഷ്ട്ര ഇന്നിംഗ്സുകൾ കടന്നു പോയത്.