Latest News

2022 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സ്പെയിനിന് സമനിലക്കുരുക്ക്

ജര്‍മനി ഐസ്ലന്റിനേയും ഇറ്റലി നോര്‍ത്തേണ്‍ അയര്‍ലണ്ടിനേയും ആധികാരികമായി പരാജയപ്പെടുത്തി

2022 FIFA World Cup, 2022 ഫിഫ ലോകകപ്പ്, Football, ഫുട്ബോള്‍, Football news, ഫുട്ബോള്‍ വാര്‍ത്തകള്‍, Football malayalam news, മലയാളം ഫുട്ബോള്‍ വാര്‍ത്തകള്‍, Germany vs Iceland, ജര്‍മനി - ഐസ്ലന്റ്, Spain vs Greece, സ്പെയിന്‍ - ഗ്രീസ്, England vs San Marino, ഇംഗ്ലണ്ട് - സാന്‍ മറിനൊ, IE Malayalam, ഐഇ മലയാളം

2022 ഫിഫ ലോകകപ്പ് യൂറോപ്യന്‍ ടീമുകളുടെ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ടീമുകള്‍ക്ക് ജയം. ജര്‍മനി ഐസ്ലന്റിനേയും ഇറ്റലി നോര്‍ത്തേണ്‍ അയര്‍ലണ്ടിനേയും ആധികാരികമായാണ് പരാജയപ്പെടുത്തിയത്. സാന്‍ മറിനോയെ അഞ്ച് ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ആദ്യ ജയം നേടിയപ്പോൾ സ്പെയിനിനെ ഗ്രീസ് തളച്ചു.

സ്ലാട്ടാന്‍ ഇബ്രാഹമോവിച്ച് വീണ്ടും ദേശിയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ സ്വീഡന് ജയം. ഇബ്രക്ക് ഗോള്‍ കണ്ടെത്താനായില്ല. 35-ാം മിനുറ്റില്‍ വിക്ടര്‍ ക്ലേസന്‍ നേടിയ ഗോളിലാണ് സ്വീഡന്‍ ജോര്‍ജിയയെ പരാജയപ്പെടുത്തിയത്.

ആവേശം അവസാനം വരെ കളത്തില്‍ നിലനിന്ന ഹംഗറി പോളണ്ട് പോരാട്ടം സമനിലയില്‍ കലാശിച്ചു. ആറ് ഗോളാണ് മത്സരത്തില്‍ പിറന്നത്. തോല്‍വിയിലേക്ക് നീങ്ങിയ പോളണ്ടിനെ രക്ഷിച്ചത് സൂപ്പര്‍ താരം റോബര്‍ട്ട് ലെവണ്ടോസ്‌കിയാണ്. കളിയവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം ബാക്കിനില്‍കെയാണ് ലെവ ലക്ഷ്യം കണ്ടത്.

Read More: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാൽ കോഹ്‌ലിപ്പടയ്‌ക്ക് പരമ്പര

ഐസ്ലന്റിനെതിരെ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്കായിരുന്നു. 82 ശതമാനം പന്തടക്കത്തിനൊപ്പം 15 ഷോട്ടുകളും മുന്‍ലോകചാമ്പ്യന്മാര്‍ ഉതിര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജയം.

ഡൊമിനിക്കൊ ബെറാഡിയുടേയും ഇമ്മോബിലിന്റേയും ഗോളുകളുടെ മികവിലായിരുന്നു നോര്‍ത്തേണ്‍ അയര്‍ലന്റിനെതിരെ ഇറ്റാലിയന്‍ ജയം. ആദ്യ പകുതിയിലായിരുന്നു ഇരുവരുടേയും ഗോളുകള്‍ പിറന്നത്.

അതേസമയം, കളിയില്‍ സമ്പൂര്‍ണ മേല്‍ക്കൈ ഉണ്ടായിരുന്നിട്ടും ഗ്രീസിനെതിരെ സ്പെയിനിന് ജയം അകന്ന് നിന്നു. 33-ാം മിനുറ്റില്‍ ആല്‍വാരൊ മൊറാട്ടയാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 56-ാം മിനുറ്റില്‍ അനസ്റ്റാസിയോസ് ബക്കാസെറ്റസ് പെനാലിറ്റിയിലൂടെ ഗ്രീസിനായി ഗോള്‍ മടക്കി. മത്സരത്തില്‍ പിറന്ന ഏക ഗ്രീസ് ഷോട്ടും ഇതായിരുന്നു.

സാന്‍ മറിനോയുടെ വലനിറച്ചായിരുന്നു ഇംഗ്ലണ്ട് ആദ്യ ജയം ആഘോഷിച്ചത്. ജെയിംസ് വാര്‍ഡ് പ്രോസ് (14), ഡൊമിനിക് കാള്‍വേര്‍ട്ട് (21,53), റഹീം സ്റ്റെര്‍ലിങ് (31), ഒല്ലി വാറ്റ്കിന്‍സ് (83) എന്നിവരാണ് സ്കോര്‍ ചെയ്തത്. ഇംഗ്ലണ്ട് നിര 32 ഷോട്ട് ഉതിര്‍ത്തപ്പോള്‍ സാന്‍ മറിനോയ്ക്ക് രണ്ടെണ്ണം മാത്രമാണ് മടക്കാനായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: 2022 fifa world cup european qualifier match results march 26

Next Story
സെഞ്ചുറിയുമായി ബെയർസ്റ്റോ; നൂറിനരികെ ബെൻസ്റ്റോക്സ്: രണ്ടാം ഏകദിനം സ്വന്തമാക്കി ഇംഗ്ലണ്ട്.
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express