scorecardresearch
Latest News

കേരളത്തിൽനിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്

40 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്നുള്ള വനിതാ അത്ലറ്റുമാർ ഉൾപ്പെടാതിരിക്കുന്നത്

കേരളത്തിൽനിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്
PT Usha during a training session with coach OM Nambiar (Credit: Usha's personal photo album)

കഴിഞ്ഞ 11 ഒളിമ്പിക് ഗെയിംസുകളിലായി കേരളത്തിൽ നിന്നുള്ള പതിനഞ്ചിലധികം വനിതാ അത്ലറ്റുമാർ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ ഈ വർഷം നടക്കുന്ന ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്നുള്ള ഒരു വനിതാ അത്ലറ്റും ഉൾപ്പെട്ടിട്ടില്ല. 40 വർഷത്തിനിടെ ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള വനിതാ അത്ലറ്റുകളില്ലാതെ ഇന്ത്യ ഒളിംപിക് ഗെയിംസിനെത്തുന്നത്.

ഈ മാസം അവസാനം ആരംഭിക്കുന്ന ടോക്കിയോ ഒളിംപിക്സിനായി തിങ്കളാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഒരു വനിതാ അത്‌ലറ്റുമില്ല. എന്നാൽ കേരളത്തിൽ നിന്നുള്ള ഏഴ് പുരുഷ അത്ലറ്റുമാർ ഇന്ത്യൻ സംഘത്തിലുണ്ട്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഇത്രയും പുരുഷ അത്ലറ്റുകൾ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇടം നേടുന്നത്.

കെ ടി ഇർഫാൻ (20 കിലോമീറ്റർ നടത്തം), എംപി ജാബിർ (400 മീറ്റർ ഹർഡിൽസ്), എം ശ്രീശങ്കർ, (ലോങ് ജമ്പ്) എന്നിവരും റിലേ ടീമിലുള്ള മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, അലക്സ് ആന്റണി എന്നിവരുമാണ് ഇന്ത്യൻ സംഘത്തിലുള്ള മലയാളികൾ.

Read More: ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക മേരി കോമും മൻപ്രീത് സിങ്ങും

അതേസമയം ഇത്തവണ പരിശീലകയായി പിടി ഉഷ ഇന്ത്യൻ സംഘത്തിനൊപ്പമുൻണ്ടാവാൻ സാധ്യതയുണ്ട്. ബുധനാഴ്ചയാണ് പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും പട്ടിക പുറത്തുവരുന്നത്.

മിക്സഡ് റിലേ ടീമിലെക്കുള്ള ട്രയലിൽ വനിതാ ഓട്ടക്കാരിൽ ഉഷ പരിശീലിപ്പിച്ച ജിസ്ന മാത്യു നാലാമതായാണ് ഫിനിഷ് ചെയ്തത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ 4×400 മീറ്റർ മിക്സഡ് ടീമിലുണ്ടായിരുന്ന വി കെ വിസ്മയ ഞായറാഴ്ച വൈകുന്നേരം പട്യാലയിൽ നടന്ന ട്രയലിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ജിസ്ന (ഇടത്) മാത്യു പി ടി ഉഷയ്ക്കൊപ്പം

1980 മുതൽ 2016 വരെ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച കേരളത്തിൽ നിന്നുള്ള വനിതാ താരങ്ങൾ ഇവരാണ്:

പി ടി ഉഷ (1980 മോസ്കോ, 1984 ലോസ് ഏഞ്ചൽസ്, 1988 സിയോൾ, 1996 അറ്റ്ലാന്റ), എംഡി വൽസമ്മ (1984 ലോസ് ഏഞ്ചൽസ്), മേഴ്‌സി കുട്ടൻ (1988 സിയോൾ), ഷൈനി അബ്രഹാം (84 ലോസ് ഏഞ്ചൽസ്, 88 സിയോൾ, 92 ബാഴ്‌സലോണ, 96 അറ്റ്ലാന്റ) ചിത്ര കെ സോമൻ (2004 ഏതൻസ്, 2008 ബീജിംഗ്), പ്രീജ ശ്രീധരൻ , സിനി ജോസ് (2008), മയൂഖ ജോണി (2012 ലണ്ടൻ), ടിന്റു ലുക്ക (2012, 2016 റിയോ), അനിൽഡ ടോംസ്, ജിസ്ന മാത്യു (2016, റിയോ).

കോവിഡ് സാഹചര്യങ്ങൾ ഇത്തവണ അത്ലറ്റുകളുടെ പ്രകടനത്തെ ബഹാധിച്ചതായി ഒളിംപ്യൻ കെഎം ബീനമനോൾ പറഞ്ഞു. ഏഷ്യൻ മീറ്റുകളിലും ഏഷ്യൻ ഗെയിംസിലും 400 മീറ്റർ, 800 മീറ്റർ, വനിതകളുടെ 4×400 മീറ്റർ റിലേ എന്നിവയിൽ മെഡൽ നേടിയിരുന്ന താരമാണ് ബീനമോൾ.

Read More: ‘ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനം;’ ഒളിംപിക്സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ നീന്തൽ താരം

“അത്ലറ്റുകളെ കുറ്റപ്പെടുത്തരുത്. കോവിഡ് കാലഘട്ടത്തിൽ സ്റ്റേഡിയങ്ങൾ, ജിംനേഷ്യം എന്നിവ അടച്ചപ്പോൾ അവർക്ക് എങ്ങനെ പരിശീലനം എങ്ങനെ നേടാനാവുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? അപ്പോൾ നിങ്ങൾ സാമൂഹിക അകലം പാലിക്കണം, നിങ്ങളുടെ മുഖം എല്ലായ്പ്പോഴും മാസ്ക് ചെയ്യണം. ഇത് അത്ലറ്റുകൾക്ക് ബുദ്ധിമുട്ടുള്ളതും പ്രയാസമേറിയതുമായ സമയമാണ്, ”മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബീനമോൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

അതേ സമയം, പ്രശസ്ത ജമ്പ്സ് കോച്ച് ടി പി ഔസേപ്പ് തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഈ വിഷയത്തിൽ പറയുന്നത്.

“നമ്മൾ സ്വയം കുറ്റപ്പെടുത്തണം. കേരളത്തിൽ ഒൻപത് സിന്തറ്റിക് സ്റ്റേഡിയങ്ങളുണ്ട്, കോവിഡ് കാരണം ഒന്നും പ്രവർത്തിച്ചിരുന്നില്ല. ദേശീയ ക്യാമ്പർമാർക്കും ഒളിമ്പിക് യോഗ്യത നേടുന്നതിന് മത്സരിക്കുന്ന അത്ലറ്റുകൾക്കും സ്റ്റേഡിയങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്ര കായിക മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ നിർദേശം നൽകിയിട്ടും ഒന്നും സംഭവിച്ചില്ല, ” അഞ്ജുവിന്റെയും ബോബിയുടെയും മുൻ പരിശീലകനായ ഔസേപ്പ് പറഞ്ഞു. ലോംഗ് ജമ്പർ അഞ്ജു ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യക്കാരിയായിരുന്നു. ഹൈ ജമ്പറായ ബോബി ഏഷ്യൻ ചാമ്പ്യനും ഏഷ്യാഡ് മെഡൽ ജേതാവുമായിരുന്നു.

“പട്യാലയിൽ മാത്രം ക്യാമ്പ് നടത്തുന്നതിന് പകരം അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) ദേശീയ ക്യാമ്പിനെ വികേന്ദ്രീകരിക്കണം. ഒളിമ്പിക് വർഷത്തിൽ, ഫെഡറേഷന് ഇത് ചെയ്യാൻ കഴിയുമായിരുന്നു. സാഹചര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. വിദേശ അത്‌ലറ്റുകളെയും അവർ എത്ര നന്നായി പ്രകടനം നടത്തുന്നുണ്ടെന്നും നോക്കുക.” ഔസേപ്പ് കൂട്ടിച്ചേർത്തു.

“കഴിഞ്ഞ കുറേ വർഷങ്ങളായി പി ടി ഉഷ, എംഡി വൽസമ്മ, ഷൈനി അബ്രഹാം… അല്ലെങ്കിൽ ടിന്റു എന്നിവരെ നമുക്ക് നഷ്ടമായിട്ടുണ്ടെന്നതിൽ സംശയമില്ല. ഈ സമയം ഞങ്ങൾ വികെ വിസ്മയയിൽ ഞങ്ങളുടെ പ്രതീക്ഷകൾ അർപിച്ചിരിന്നു, പക്ഷേ പിന്നീട് അവൾക്ക് പരിക്കേറ്റു. സുഖം പ്രാപിക്കാൻ 40 ദിവസമെടുത്തതിനാൽ അവൾക്ക് വിലയേറിയ സമയം നഷ്ടപ്പെട്ടു, അല്ലാത്തപക്ഷം അവർ മികച്ച ഫോമിലാവുമായിരുന്നു, 400 മീറ്ററിൽ 53 സെക്കൻഡ് ചെയ്യാൻ കഴിവുള്ള ഒരു ഓട്ടക്കാരിയായിരുന്നു. നിർഭാഗ്യവശാൽ പങ്കെടുക്കാനായില്ല, ”കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പിഐ ബാബു പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: 2020 tokyo games women athletics from kerala