scorecardresearch
Latest News

‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത് 

2019 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ റൺസ് ചേസ് ചെയ്യാൻ ധോണിക്ക് താൽപര്യമില്ലായിരുന്നെന്ന തരത്തിലായിരുന്നു ബെൻ സ്റ്റോക്സിന്റെ പരാമർശം

ms dhoni,ms dhoni ben stokes, dhoni stokes, s sreesanth, sreesanth, sreesanth dhoni, ben stokes, stokes, india england world cup, india england, cricket news, എം‌എസ് ധോണി, എം‌എസ് ധോണി ബെൻ സ്റ്റോക്സ്, ധോണി സ്റ്റോക്സ്, ശ്രീശാന്ത്, ശ്രീശാന്ത്, ശ്രീശാന്ത് ധോണി, ബെൻ സ്റ്റോക്സ്, സ്റ്റോക്സ്, ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ്, ഇന്ത്യ ഇംഗ്ലണ്ട്, ക്രിക്കറ്റ് വാർത്ത, ie malayalam, ഐഇ മലയാളം

മഹേന്ദ്ര സിങ്ങ് ധോണിയെക്കുറിച്ചുള്ള പരാമർശത്തിൽ ബെൻ സ്റ്റോക്സിന് മറുപടിയുമായി എസ് ശ്രീശാന്ത്.  2019 ലോകകപ്പിന്റെ സമയത്ത് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റൺസ് ചേസ് ചെയ്യാൻ ധോണിക്ക് ലക്ഷ്യമില്ലായിരുന്നെന്ന തരത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെക്കുറിച്ച് ഇംഗ്ലീഷ് ഓൾ റൗണ്ടറുടെ പരാമർശം.

കഴിഞ്ഞ ലോകകപ്പിൽ ബർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസിന്റെ കൂറ്റൻ സ്കോർ നേടിയ ഇംഗ്ലണ്ടിനെ മറികടക്കാനാവാതെ ഇന്ത്യ 31 റൺസിന് പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടിയായിരുന്നു ഇന്ത്യയുടെ പരാജയം. ബെൻസ്റ്റോക്സിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ഓൺ ഫയർ’ എന്ന പുസ്തകത്തിൽ ഈ മത്സരത്തിൽ ഇന്ത്യയുടെ ചേസിങ്ങ് തന്നിൽ അത്ഭുതമുളവാക്കി എന്ന തരത്തിൽ പരാമർശമുള്ളതായി വാർത്ത പുറത്തുവന്നിരുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ചേസിംഗ് തന്ത്രത്തെക്കുറിച്ച് പ്രത്യേകിച്ച് ധോണിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് ഞെട്ടലുണ്ടായതായെന്നാണ് പുസ്തകത്തിൽ സ്റ്റോക്സ് പറയുന്നത്.

 

View this post on Instagram

 

Ben Stokes Should Pray That He Doesn’t Play Against MS Dhoni Again: S Sreesanth !!

A post shared by MS Dhoni Fans Club (@dhoni.bhakt) on

“11 ഓവറിൽ നിന്ന് 112 റൺസ് ആവശ്യമുള്ള എം‌എസ് ധോണി കളിച്ച രീതി തികച്ചും അപരിചിതമായിരുന്നു. സിക്സറുകളേക്കാൾ കൂടുതൽ സിംഗിൾസിന് അദ്ദേഹം പ്രാധാന്യം നൽകി. ഒരു ഡസനോളം പന്തുകൾ ശേഷിക്കെയും അന്ന് ഇന്ത്യക്ക് വിജയിക്കാമായിരുന്നു,” ബെൻ സ്റ്റോക്സിന്റെ പുസ്തകത്തിൽ പറയുന്നു.

Read More: ധോണിയുടെ വിരമിക്കൽ: ട്വീറ്റുകൾക്ക് മറുപടിയുമായി സാക്ഷി ധോണി

“അദ്ദേഹത്തിനോ പങ്കാളിയായ കേദാർ ജാദവിനോ ജയിക്കാൻ വലിയ ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, വിജയത്തിന് സാധ്യതയുള്ളപ്പോൾ അത് നേടാൻ ശ്രമിക്കണമെന്നാണ്,” അന്നത്തെ മത്സരത്തിലെ ധോണി- കേദാർ ജാദവ് ബാറ്റിങ്ങ് പാർട്നർഷിപ്പിനെക്കുറിച്ച് ബെൻസ്റ്റോക്സ് അഭിപ്രായപ്പെട്ടു.

മുൻ ഇന്ത്യൻ നായകൻ ഒന്നും മറന്നു പോവില്ലെന്നും ബെൻ സ്റ്റോക്സിന്റെ കരിയർ അവസാനിപ്പിക്കാൻ വരെ ധോണിക്ക് കഴിയുമെന്നും ബെൻ സ്റ്റോക്സിന്റെ പരാമർശത്തെക്കുറിച്ച് ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

Read More: ഐപിഎൽ ഇന്ത്യക്ക് പുറത്തേക്ക്?: ലിഗിന് വേദിയാവാൻ യുഎഇ സന്നദ്ധത അറിയിച്ചതായി റിപോർട്ട്

“ധോണിക്കെതിരെ ഒരിക്കലും കളിക്കരുതെന്ന് ബെൻ സ്റ്റോക്സ് ആഗ്രഹിക്കുന്നതായി ഞാൻ കരുതുന്നു, കാരണം അയാൾ (ധോണി) ഒന്നും മറക്കില്ല,” ശ്രീശാന്ത് ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. “ഞാൻ സ്റ്റോക്‌സിന് എല്ലാവിധ ആശംസകളും നേരുന്നു, കാരണം ഐ‌പി‌എല്ലിലോ ഒരു ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലോ, അയാളും ധോണിയും വീണ്ടും നേർക്കുനേർ വരികയാണെങ്കിൽ, സ്റ്റോക്സിന് ഇപ്പോൾ ലഭിക്കുന്ന പത്തോ ഇരുപതോ ലക്ഷങ്ങൾ ഇല്ലാതാവും, ധോണി അയാളുടെ കരിയർ ഇല്ലാതാക്കുക വരെ ചെയ്തേക്കും,” ശ്രീശാന്ത് പറഞ്ഞു.

Read More: വരുമാനത്തിൽ മെസ്സിയെ മറികടന്ന് ഫെഡറർ ഒന്നാമത്; ക്രിക്കറ്റ് താരങ്ങളിൽ മുന്നിൽ കോഹ്ലി: പുതിയ ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചു

ധോണിയെ ഒരു മത്സരത്തിൽ നിന്ന് പുറത്താക്കണമെന്ന് ശ്രീശാന്ത് സ്റ്റോക്സിനെ വെല്ലുവിളിക്കുകയും ചെയ്തു.

“ലോകത്തിലെ ഒന്നാം നമ്പർ ഓൾ‌റൗണ്ടറാണോ അല്ലയോ എന്ന് നോക്കാതെ, ധോണിയെ പുറത്താക്കാൻ ഞാൻ സ്റ്റോക്ക്സിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ബെൻ സ്റ്റോക്സ്, നിങ്ങൾ കഴിഞ്ഞ നാലഞ്ചു വർഷമായി കളിക്കുന്നു, ഞാൻ അതുമുതൽ കളിക്കുന്നില്ല, സഹോദരാ, നിങ്ങൾക്ക് പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ധോണിയെക്കുറിച്ച് നിങ്ങൾ പറഞ്ഞതിന് മറുപടി നൽകാൻ മാത്രം,” ശ്രീശാന്ത് പറഞ്ഞു. ഈവർഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് മാറുക.

നേരത്തെ, 2019 ലോകകപ്പിൽ പാകിസ്ഥാന്റെ തുടർ റൗണ്ടുകളിലേക്കുള്ള സാധ്യതകൾ തടയാൽ ഇന്ത്യ മനപൂർവ്വം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടുവെന്ന് പാകിസ്ഥാൻ മുൻ ഓൾ‌റൗണ്ടർ അബ്ദുൾ റസാഖ് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജയിക്കാൻ അഞ്ച് ഓവറിൽ നിന്ന് 71 റൺസ് ആവശ്യമായിരിക്കെയാണ് ധോണിയുടെയും കേദാർ ജാദവിന്റെയും മദ്ധ്യനിര പാർട്നർഷിപ്പ് ആരംഭിച്ചത്. എന്നാൽ സിംഗിളുകൾ കൂടുതലായെടുത്ത് 39 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. ടൂർണമെന്റിൽ തോൽവിയറിയാതെ പോവുകയായിരുന്ന ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ.

Read More: ‘MS Dhoni can end his career’: Sreesanth hits back at Ben Stokes’ remark

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: 2019 world cup india england match ms dhoni ben stokes career end sreesanth