ലി​സ്ബ​ണ്‍: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നും ജ​ർ​മ​നി​ക്കും തകർപ്പൻ ജ​യം. ഇം​ഗ്ല​ണ്ട് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ദുർബലരായ മാ​ൾ​ട്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ലോകചാംപ്യന്മാരായ ജർമനി ഒന്നിനെതിരെ 2 ഗോളുകൾക്ക് ചെക്ക്റിപ്പബ്ലിക്കിനെ തകർത്തു.

മാൾട്ടയ്ക്ക് എതിരെ ഇരട്ടഗോളുകൾ നേടിയ ഹാരികെയ്നാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 53-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലുമാണ് ഹാരി കെയ്ൻ മാൾട്ടയുടെ വലകുലുക്കിയത്. റയാൻ ബെർട്രൻഡും, ഡാനി വെൽബാക്കുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് സ്കോറർ. ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി.

ചെക്ക്റിപ്പബ്ലിക്കിനെതിരെ വാശിയേറിയ മത്സരത്തിനൊടുവിലാണ് ജർമനി ജയിച്ചു കയറിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽത്തന്നെ ടിമൊ വെർണറിലൂടെ ജർമനി ലീഡ് നേടിയതാണ്. എന്നാൽ 78-ാം മിനിറ്റിൽ ഡറിഡയുടെ ഗോളിലൂടെ ചെക്ക്റിപ്പബ്ലിക്ക് ജർമനിയെ സമനിലയിൽ പിടിക്കുകയായിരുന്നു. വിജയഗോളിനായി വിയർത്തു കളിച്ച ജർമനി 88-ാം മിനിറ്റിൽ മാറ്റ് ഹമ്മൽസിന്റെ ഗോളിലൂടെ ജയം പിടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ