ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ദിനം 2011 ലോകകപ്പ് നേട്ടത്തിലേക്ക് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം എത്തിച്ചേർന്ന ദിവസമാണെന്ന് സൗരവ് ഗാംഗുലി. 2003 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും അവസാന മത്സരത്തിൽ പരാജയപ്പെട്ട തന്റെ നേതൃത്വത്തിലുള്ള ടീമിലെ ചില താരങ്ങൾക്ക് 2011ൽ കപ്പുയർത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ ദിവസം 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ആയിരുന്നു. മഹാനായ എംഎസ് ധോണി… ആ ഷോട്ട്, അവസാന പന്തിലെ ആ സിക്സർ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എന്നെന്നേക്കുമായി നിലനിൽക്കും, എന്തൊരു നിമിഷമായിരുന്നു അത്,” അൺഅക്കാദമിയുടെ ഒരു ഓൺലൈൻ പ്രഭാഷണത്തിൽ ഗാംഗുലി പറഞ്ഞു.
Read More: നാലാം നമ്പർ ബാറ്റ്സ്മാൻ, ആസൂത്രണത്തിന്റെ അഭാവം: 2019 ലോകകപ്പിലെ വീഴ്ചകളെക്കുറിച്ച് ഇർഫാൻ പത്താൻ
2011ൽ ലോകകപ്പ് നേടിയ ടീമിൽ തന്റെ നായകത്വത്തിൽ അന്താരാഷ്ട്ര കരിയറിൽ ഉയർന്നു വന്ന ഏഴോ എട്ടോ താരങ്ങളുണ്ടായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ സംഭാവനകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണി അടക്കമുള്ള താരങ്ങൾ തന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഉയർന്നുവന്ന താരമാണെന്നും ഗാംഗുലി പറഞ്ഞു.
Read More: അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ: സാധ്യതകൾ അന്വേഷിച്ച് ക്ലബ്ബ് അധികൃതരും ബിസിസിഐയും
“ആ ടീമിൽ ഏഴോ എട്ടോ കളിക്കാർ ഉണ്ടായിരുന്നു. (വീരേന്ദർ) സെവാഗ്, ധോണി തന്നെയും, യുവരാജ് (സിങ്ങ്), സഹീർ (ഖാൻ), ഹർഭജൻ സിംഗ്, ആശിഷ് നെഹ്‌റ തുടങ്ങിയവർ. അതിനാൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ ഞാൻ അവശേഷിപ്പിച്ചത് തികച്ചും സംതൃപ്തി പകരുന്ന ഒരു പാരമ്പര്യമാണെന്ന് ഞാൻ കരുതുന്നു. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും വിജയിക്കുന്നതിനുള്ള കഴിവെന്ന വശമാണ് ഞാൻ അവശേഷിപ്പിച്ച എന്റെ ഏറ്റവും വലിയ സംഭാവന,” ഗാംഗുലി പറഞ്ഞു.
– I am going to tell you about leading one of the best cricket teams in the world, in my next Live Class on @unacademy at 4 PM, 13th June. Looking forward to sharing the locker room stories with you! Enroll here https://t.co/G0VK7IYAEi#LetsCrackIt! #LegendsOnUnacademy pic.twitter.com/LkEIpUtcuS
— Sourav Ganguly (@SGanguly99) June 12, 2020
സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ആശിഷ് നെഹ്‌റ, ഹർഭജൻ സിംഗ് എന്നിവരാണ് 2011 ലോകകപ്പിലും 2003ൽ ജോഹന്നാസ്ബർഗിൽ നടന്ന ലോകകപ്പ് ഫൈനലിലും പങ്കെടുത്ത ആറ് താരങ്ങൾ.
Read More: താൻ നേരിട്ടതിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ ഗാംഗുലി, ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനും: ഷൊയ്ബ് അക്തർ
2003 ലോകപ്പ് ടീമിൽ ധോണി കൂടി വേണമെന്ന് താൽപര്യപ്പെട്ടിരുന്നതായി ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. എ സെഞ്ച്വറി ഈസ് നോട്ട് എനഫ് എന്ന തന്റെ പുസ്തകത്തിലായിരുന്നു ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. “എന്റെ 2003 ലോകകപ്പ് ടീമിൽ ധോണിയും വേണമായിരുന്നെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2003 ലെ ലോകകപ്പ് ഫൈനൽ സമയത്തും താൻ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അവിശ്വസനീയം!”- എന്നായിരുന്നു ഗാംഗുലി പുസ്തകത്തിൽ കുറിച്ചത്.
Read More: MS Dhoni’s 2011 WC team had 7-8 players who started under me: Sourav Ganguly