ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന് സ്വന്തം. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടോസിന് ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ മാറ്റത്തിലാണ് റാഷിദ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Read Also: ‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് ഫോട്ടോഷോപ്പല്ല’; റാഷിദ് ഖാന്റെ വിചിത്രനോട്ടത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

20 വർഷവും 350 ദിവസവുമാണ് ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കുമ്പോള്‍ റാഷിദ് ഖാന് പ്രായം. 15 വര്‍ഷം മുന്‍പ് സിംബാവെ താരം തതേന്ദ തയ്ബുവാണ് ഈ നേട്ടം കൈവരിച്ചത്. 2004 ല്‍ സിംബാവെ ടെസ്റ്റ് ടീം നായകനാകുമ്പോള്‍ തയ്ബുവിന് പ്രായം 20 വർഷവും 258 ദിവസവും ആയിരുന്നു. വെറും എട്ട് ദിവസത്തെ വ്യത്യാസത്തില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം റാഷിദ് ഖാന്‍ സ്വന്തം പേരിലാക്കി.

Read Also: Saaho Box Office: പ്രഭാസ് പ്രഭാവം: സാഹോ 400 കോടി ക്ലബിലേക്ക്

2004 മേയ് ആറിനാണ് തയ്ബു ടെസ്റ്റ് നായകനായി അരങ്ങേറിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് തയ്ബു നായകനായി അരങ്ങേറ്റം കുറിച്ചത്. റാഷിദ് ഖാനാകട്ടെ ബംഗ്ലാദേശിനെതിരെയും. നായക സ്ഥാനം ഏറ്റെടുത്തുള്ള കന്നി ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച് റാഷിദ് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. 21 വര്‍ഷവും 77 ദിവസവും പ്രായമുള്ളപ്പോള്‍ ആണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്.

ഏകദിന ക്രിക്കറ്റിലും ഈ നേട്ടം റാഷിദ് ഖാനാണ് സ്വന്തമാക്കിയത്. 2018 മാര്‍ച്ചിലാണ് ഏകദിന ക്രിക്കറ്റില്‍ റാഷിദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്. ഏകദിന ക്രിക്കറ്റില്‍ നായകനായി അഫ്ഗാനിസ്ഥാനെ നയിക്കുമ്പോള്‍ റാഷിദിന് പ്രായം 19 വര്‍ഷവും 165 ദിവസുമായിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെതിരായ ലോകകപ്പ് ക്വാളിഫയറിലായിരുന്നു റാഷിദ് ഖാന്‍ അഫിഗാനിസ്ഥാനെ നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook