/indian-express-malayalam/media/media_files/2026/02/16/t20-world-cup-australia-pakistan-and-england-super-8-chances-2026-02-16-12-55-11.jpg)
T20 World Cup Super 8: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വമ്പൻ ടീമുകളിൽ ആരെല്ലാമാവും സൂപ്പർ 8ലേക്ക് എത്താതെ പുറത്താവുക? അതിന് ഉത്തരം തേടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫാൻസ്. പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ വമ്പന്മാരുടെ സൂപ്പർ 8 പ്രവേശനത്തിന് മേലാണ് ആശങ്കയുടെ കരിനിഴൽ വീഴുന്നത്.
പാക്കിസ്ഥാൻ
ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി നാല് പോയിന്റാണ് പാക്കിസ്ഥാനുള്ളത്. യുഎസ്എ നാല് ഗ്രൂപ്പ് മത്സരങ്ങളും പൂർത്തിയാക്കി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. പാക്കിസ്ഥാനേക്കാൾ നെറ്റ്റൺറേറ്റ് മികച്ചത് നിലവിൽ യുഎസ്എയുടേതാണ്.
Also Read:IND vs PAK:'ഏറ്റവും വലിയ കുറ്റകൃത്യം യോഗ്യത ഇല്ലാത്തയാൾക്ക് ജോലി നൽകുന്നത്'; ആഞ്ഞടിച്ച് അക്തർ
നമീബിയക്കെതിരെയാണ് പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. കളിച്ച മൂന്ന് മത്സരവും തോറ്റ് നിൽക്കുന്ന നമീബിയ പാക്കിസ്ഥാന് വലിയ വെല്ലുവിളി ഉയർത്തുന്നില്ല. എന്നാൽ അട്ടിമറി എന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതാണ് പാക്കിസ്ഥാൻ ഫാൻസിനെ അസ്വസ്ഥരാക്കുന്നത്.
ഓസ്ട്രേലിയ
ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഓസ്ട്രേലിയ. രണ്ട് മത്സരമാണ് ഓസ്ട്രേലിയ ഇതുവരെ കളിച്ചത്. അതിൽ ഒരു ജയവും ഒരു തോൽവിയുമായി രണ്ട് പോയിന്റാണ് ഉള്ളത്. സിംബാബ് വെയോടേറ്റ തോൽവിയാണ് ഓസ്ട്രേലിയയെ പ്രതിസന്ധിയിലാക്കുന്നത്.
ഇന്ന് ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ കളിക്കാനിറങ്ങുന്നുണ്ട്. ഇതിൽ ഓസ്ട്രേലിയ ജയിച്ചാൽ ഗ്രൂപ്പ് ബിയിലെ മൂന്ന് ടീമുകൾക്ക് നാല് പോയിന്റ് ആവും. ഇന്ന് ശ്രീലങ്കയോട് തോറ്റാൽ ഓസ്ട്രേലിയ സൂപ്പർ 8 കാണാതെ പുറത്താവും. നാളെ സിംബാബ് വെ അയർലൻഡിനെ തോൽപ്പിച്ചാൽ സിംബാബ് വെയ്ക്ക് ആറ് പോയിന്റാവും. അങ്ങനെ വന്നാൽ ശ്രീലങ്കയും സിംബാബ് വെയും സൂപ്പർ എട്ടിലേക്ക് എത്തും.
Also Read: india vs Pakistan: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; ഇഷാന്റേയും ബോളർമാരുടേയും കരുത്തിൽ കൊളംബോയിൽ ഇന്ത്യയുടെ വിജയക്കൊടി
ഇംഗ്ലണ്ട്
ഗ്രൂപ്പ് സിയിൽ നിന്ന് മൂന്ന് കളിയും ജയിച്ച് വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ട് യോഗ്യത നേടി. പോയിന്റ് പട്ടികയിൽ നാല് പോയിന്റോടെ രണ്ടാമതാണ് ഇംഗ്ലണ്ട്. മൂന്ന് മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് കളിയിൽ ജയിച്ചപ്പോൾ ഒരു മത്സരത്തിൽ തോൽവിയിലേക്ക് വീണു. വെസ്റ്റ് ഇൻഡീസ് ആണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഇറ്റലിക്കെതിരെ ജയിച്ചാൽ ഇംഗ്ലണ്ടിന് സൂപ്പർ എട്ടിലേക്ക് കടക്കാം.
Read More: India vs Pakistan T20: കൈകൊടുക്കാതെ സൂര്യ; കൊളംബോയിലും 'ഓപ്പറേഷൻ സിന്ദൂർ' ആവർത്തിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us