റാഞ്ചി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പോലെ തന്നെ രസകരമാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളും. കളിക്കളത്തിലെ അത്ര ചൂടൊന്നും മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ കോഹ്‌ലിക്കുണ്ടാകാറില്ല. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി പറയും. തമാശ പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ രസിപ്പിക്കാനും കോഹ്‌ലി മറക്കാറില്ല.
അത്തരമൊരു സംഭവം ഇന്നുമുണ്ടായി. റാഞ്ചിയില്‍ നടന്ന മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയതിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിലായിരുന്നു രസകരമായ ആ നിമിഷം പിറന്നത്. റാഞ്ചിയിലാണല്ലോ കളി നടക്കുന്നത്. റാഞ്ചിയിലെത്തിയാല്‍ പിന്നെ റാഞ്ചിയുടെ സ്വന്തം മാഹി ഭായ് എം.എസ്.ധോണിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ? അതുകൊണ്ട് മാധ്യമപ്രവര്‍ത്തകരിലൊരാള്‍ കോഹ്‌ലിയോട് ധോണിയെ കാണുന്നില്ലേ എന്നു ചോദിച്ചു.
Reporter: When in Ranchi, a visit to the local boy's crib beckons?
Virat: Be our guest #TeamIndia #INDvSA pic.twitter.com/HLdDYX3Pxn— BCCI (@BCCI) October 22, 2019
ഇതിന് ചിരിച്ചു കൊണ്ടായിരുന്നു വിരാടിന്റെ മറുപടി. ”അദ്ദേഹം ഇവിടെ തന്നെയുണ്ട്. ഡ്രസിങ് റൂമിലുണ്ട്. വരൂ, ഹലോ പറയൂ” എന്നായിരുന്നു. നായകന്റെ മറുപടി മുറിയിലാകെ ചിരി പടര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ എം.എസ്.ധോണി എത്തിയിരുന്നു. ജാര്‍ഖണ്ഡുകാരനായ ഷഹ്ബാസ് നദീമിനു ഉപദേശം നല്‍കുന്ന ധോണിയുടെ ചിത്രം ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
Read More: കോഹ്‌ലിപ്പടയെ അഭിനന്ദിക്കാന്‍ ‘റാഞ്ചിയുടെ രാജാവ്’ എത്തി; ലോക്കല്‍ ബോയ് നദീമിന് ധോണിയുടെ ടിപ്പ്
മത്സരത്തിന് മുമ്പു തന്നെ ധോണിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മത്സരശേഷമാണ് താരങ്ങളെ കാണാനെത്തിയത്. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം ക്രിക്കറ്റ് മൈതാനത്ത് ധോണിയെ കണ്ടിട്ടില്ല. താരം അവധി ചോദിച്ച് വാങ്ങുകയായിരുന്നു.