നാളെ നടക്കുന്ന മൂന്നാം ടി20യില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ നായകന്മാര് തമ്മിലുള്ള പോരാട്ടവും തുടരും. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മുന്നിലുള്ളത് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ്. കഴിഞ്ഞ ടി20യില്‍ നേടിയ 72 റണ്‍സാണ് കോഹ്ലിയെ മുന്നിലെത്തിച്ചത്.
നാളെ കോഹ്ലിയുടെ മുന്നിലെത്താനുള്ള അവസരം രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. എട്ട് റണ്‍സാണ് രോഹിത്തിന് ഇതിനായി വേണ്ടത്. കോഹ്ലിക്ക് ടി20യില്‍ 2441 റണ്‍സും രോഹിത്തിന് 2434 റണ്‍സുമുണ്ട്. രോഹിത് ഓപ്പണറായതിനാല്‍ കോഹ്ലിയെ മറി കടക്കാന്‍ സാധിക്കുമെന്നുറപ്പാണ്. മറിച്ച്, എട്ട് റണ്‍സെടുക്കും മുമ്പ് രോഹിത്ത് പുറത്താകണം. രോഹിത്തിനെ മറി കടക്കാന്‍ വിരാടിനും നാളെ അവസരം ലഭിച്ചേക്കും.
Read More: കുതിച്ച് പാഞ്ഞ ഡികോക്കിനെ പറന്നു പിടിച്ച് കോഹ്ലി, വീഡിയോ
അതേസമയം, ഓപ്പണര്‍ ശിഖര്‍ ധവാന് മുന്നിലും ഒരു സുവര്‍ണാവസരം നാളെ തുറക്കപ്പെടും. നാല് റണ്‍സ് കൂടി നേടാനായാല്‍ ധവാന് 7000 ടി20 റണ്‍സെന്ന നേട്ടത്തിലെത്താനാകും. ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരിക്കും ധവാന്. രോഹിത്, വിരാട്, റെയ്ന എന്നിവരാണ് ഇതിന് മുമ്പ് 7000 ടി20 റണ്‍സ് നേടിയത്.
രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ദക്ഷിണാഫ്രിക്കയ്ക്കായി ഡികോക്ക് അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് നായകന് വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി.
Also Read: മൊഹാലിയില്‍ മോഹിപ്പിക്കും ജയം; തല്ലിത്തകര്‍ത്ത് കോഹ്ലി, ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റിന്
വിരാടിന്റേയും ധവാന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. വിരാട് 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കം 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തില്‍ 40 റണ്‍സെടുത്താണ് ശിഖര്‍ ധവാന് പുറത്തായത്. രോഹിത് 12 റണ്‍സും പന്ത് നാല് റണ്‍സുമെടുത്തു. ശ്രേയസ് അയ്യര്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.