ജൊ​ഹാ​ന​സ്ബ​ർ​ഗ്: മൂ​ളി​പ്പാ​ഞ്ഞെ​ത്തു​ന്ന പ​ന്തു​കളെ അടിച്ച് അതിര്‍ത്തി കടത്തുന്നയാളാണ് മികച്ചൊരു ബാറ്റ്സ്മാന്‍. എ​ന്നാ​ൽ‌ മൂ​ളി​പ്പാ​ഞ്ഞെ​ത്തു​ന്ന​ത് തേ​നീ​ച്ച​യാ​ണെ​ങ്കി​ലോ. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ദ​ക്ഷ​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്ബ​ർ​ഗില്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ​ കിട്ടിയത്. തേനീച്ച പാഞ്ഞെത്തിയതിന് പിന്നാലെ കളിക്കാര്‍ ഗ്രൗണ്ടില്‍ കിടന്നു.

ര​ണ്ടു ത​വ​ണ​യാ​ണ് തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം​മൂ​ലം ക​ളി ത​ട​സ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഗ്രൗ​ണ്ടി​ൽ ക​മി​ഴ്ന്ന് കി​ട​ന്നാണ് തേനീച്ചയില്‍ നിന്നും കളിക്കാരും അമ്പയര്‍മാരും രക്ഷപ്പെട്ടത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ തീ​യ​ണ​യ്ക്കു​ന്ന ഉ​പ​ക​ര​ണ​വു​മാ​യെ​ത്തി തേ​നീ​ച്ച​ക​ളെ തു​ര​ത്തി​യ ശേ​ഷം ക​ളി തു​ട​ർ​ന്നു. എ​ന്നാ​ൽ വീ​ണ്ടും തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും തേ​നീ​ച്ച​ക​ളെ ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ക​ളി പു​ന​രാ​രം​ഭി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook