scorecardresearch

ഡെലിവെറിക്കൊപ്പം ചോക്ലേറ്റും; വ്യത്യസ്ത പിറന്നാള്‍ ആഘോഷവുമായി സൊമാറ്റൊ ഏജെന്റ്

കസ്റ്റമേഴ്സിന് മധുരം നല്‍കിയതിന് പിന്നാലെ തന്നെ തേടി വന്ന സമ്മാനങ്ങളും യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്

കസ്റ്റമേഴ്സിന് മധുരം നല്‍കിയതിന് പിന്നാലെ തന്നെ തേടി വന്ന സമ്മാനങ്ങളും യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്

author-image
Trends Desk
New Update
Zomato Delivery Executive | Viral | Trending

യുവാവ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്

തന്റെ ജന്മദിനത്തില്‍ ലഭിച്ച ഓര്‍ഡറുകള്‍ക്കൊപ്പം ചോക്ലേറ്റുകളും ഒപ്പം നല്‍കിയ സൊമാറ്റൊ ഡെലിവറി എക്സിക്യൂട്ടീവാണ് ഇന്ന് നെറ്റിസണ്‍സിനിടയിലെ ഹീറൊ. തന്റെ ജന്മദിനം ആഘോഷിച്ചതെങ്ങനെയാണെന്ന് കരണ്‍ ആപ്തെ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.

Advertisment

ജന്മദിനത്തില്‍ താനൊരു ഷര്‍ട്ട് വാങ്ങിയെന്നും കസ്റ്റമേഴ്സിന് ചോക്ലേറ്റുകള്‍ വിതരണം ചെയ്തെന്നും കരണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കരണിന്റെ വ്യത്യസ്തമായ ജന്മദിനാഘോഷത്തിന് ധാരാളം പ്രശംസയും സമ്മാനങ്ങളും ലഭിക്കുകയും ചെയ്തു.

(1) Karan Apte - Box full of chocolates ? Thank you so much... | Facebook

തന്റെ കസ്റ്റമേഴ്സിന് മധുരം നല്‍കിയതിന് പിന്നാലെ തന്നെ തേടി വന്ന സമ്മാനങ്ങളും കരണ്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ബോക്സ് നിറയെ ചോക്ലേറ്റുകളാണ് ക്യാഡ്ബറി സമ്മാനിച്ചത്. സൊമാറ്റോയും കരണിന് അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ കേക്കും നല്‍കി.

Advertisment

(1) Karan Apte - @zomato thank you for this delicious cake Thank you... | Facebook

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: