അച്ഛന്‍ പുലിയെങ്കില്‍ മകള്‍ പുപ്പുലി; ആറ് ഭാഷയില്‍ സംസാരിച്ച് ഞെട്ടിച്ച് സിവ, കൈയ്യടിച്ച് ധോണി

തമിഴ്, പഞ്ചാബി, ഹിന്ദി തുടങ്ങിയ ആറ് ഭാഷകളാണ് സിവ സംസാരിക്കുന്നത്.

ziva dhoni,സിവ ധോണി, dhoni ziva,ധോണി സിവ, dhoni daughter,ധോണി മകള്‍, ms dhoni,എംഎസ് ധോണി, ziva,സിവ, ie malayalam, ഐഇ മലയാളം

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും മുന്‍ ഇന്ത്യന്‍ നായകനുമായ ധോണിക്ക് സോഷ്യല്‍ മീഡിയയിലും വന്‍ ആരാധക വൃന്ദമുണ്ട്. ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് മകള്‍ സിവയും. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സിവയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

അച്ഛനും മകളും ഒരുമിച്ച് വരുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാറുണ്ട്. ഇപ്പോഴിതാ സിവയുടെ ഭാഷാ പാണ്ഡ്യത്തിന് മുന്നില്‍ അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ധോണിയും സിവയും വീഡിയോയിലുണ്ട്.

ആറ് ഭാഷകളാണ് സിവ സംസാരിക്കുന്നത്. തമിഴ്, പഞ്ചാബി, അറബി, ഹിന്ദി, ബിഹാറി തുടങ്ങിയ ഭാഷകളാണ് സിവ സംസാരിക്കുന്നത്. ധോണി ഓരോ ഭാഷയിലായി ചോദ്യങ്ങള്‍ ചോദിക്കുകയും സിവ അതിന് മറുപടി പറയുകയുമാണ്. ഒടുവില്‍ സിവയുടെ മികവിന് അച്ഛന്‍ ധോണി കൈയ്യടിക്കുകയും ചെയ്തു.

Read More: ‘സിങ് ഡാ, അണ്ണന്‍ കിങ് ഡാ’; ഹര്‍ഭജനെ പന്തേല്‍പ്പിച്ച ധോണി തന്ത്രം, ചെന്നൈയുടെ വിജയം വന്ന വഴി

അതേസമയം, ഐപിഎല്ലിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയതിന്റെ ആവേശത്തിലാണ് ധോണി. ഏഴ് വിക്കറ്റിനായിരുന്നു വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ziva dhoni talks six different languages to dad dhoni

Next Story
‘ഒരു മാറ്റവുമില്ലാലേ?’; കോഹ്‌ലിക്കും പിള്ളേര്‍ക്കും ട്രോള്‍ വര്‍ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com